സഹകരണ മേഖലയിലുണ്ടായ പ്രതിസന്ധി ചര്‍ച്ച ചെയ്യാമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി

നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് സഹകരണ മേഖലയിലുണ്ടായ പ്രതിസന്ധി സംബന്ധിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണറുമായി ചര്‍ച്ച ചെയ്യാമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. കേരളത്തിലെ സഹകരണ മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ അറിയിക്കാന്‍ തന്നെ സന്ദര്‍ശിച്ച എം.പിമാര്‍ക്കാണ് ധനമന്ത്രി ഈ ഉറപ്പ് നല്‍കിയത്.
എ.കെ ആന്റണിയുടെ നേതൃത്വത്തിലാണ് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിമാരുടെ സംഘം ജെയ്റ്റ്‌ലിയെ കണ്ടത്. കേരളത്തെ ബാധിക്കുന്ന ഗുരുതരമായ പ്രശ്‌നമാണ് സഹകരണ മേഖല നേരിടുന്നതെന്ന് ധനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം ആന്റണി പറഞ്ഞു.
കേരളത്തിലെ കൃഷിക്കാരേയും ഗ്രാമീണരേയും പൂര്‍ണ്ണമായും ബാധിക്കുന്നതാണിത്. അടിയന്തര പരിഹാരം കാണേണ്ടത് അനിവാര്യമാണെന്നും ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.
https://www.facebook.com/Malayalivartha


























