ബാങ്ക് ജീവനക്കാരെ അഭിനന്ദിച്ച് അരുണ്‍ ജയ്റ്റ്‌ലി, നോട്ടു റദ്ദാക്കല്‍ തീരുമാനം പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ല, ദിവസങ്ങള്‍ക്കുള്ളില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകും

500, 1000 നോട്ടുകളുടെ നിരോധനത്തെത്തുടര്‍ന്നുണ്ടായ അസൗകര്യം പരിഹരിക്കാന്‍ കഷ്ടപ്പെടുന്ന ബാങ്ക് ജീവനക്കാരെ അഭിനന്ദിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. പൊതു അവധി ദിവസങ്ങളില്‍ പോലും ജോലി ചെയ്യുന്ന ജീവനക്കാര്‍ ആളുകളെല്ലാം പണം മാറി ബാങ്ക് വിട്ടാലും അടുത്ത ദിവസത്തേക്കുള്ള ജോലിക്കായി ബാങ്കില്‍ തന്നെ തുടരുന്ന സ്ഥിതിയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യ വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തിലാണ് പണം മാറ്റി നല്‍കാനും മറ്റുമായി കഠിനാധ്വാനം ചെയ്യുന്ന ബാങ്ക് ജീവനക്കാരെ കേന്ദ്ര മന്ത്രി അഭിനന്ദനമറിയിച്ചത്്. അതേസമയം നോട്ടു റദ്ദാക്കല്‍ തീരുമാനം പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുമെന്നും മന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha



























