നാളെ ബാങ്കില്‍ നിയന്ത്രണം, നാളെ നോട്ടു മാറാന്‍ അവസരം മുതിര്‍ന്ന പൗരന്‍മാര്‍ക്ക് മാത്രം

പഴയ നോട്ടുകള്‍ മാറ്റി എടുക്കുന്നതിനു നാളെ ബാങ്കില്‍ നിയന്ത്രണം. മുതിര്‍ന്ന പൗരന്മാര്‍ക്കു മാത്രമായിരിക്കും നാളെ നോട്ടുമാറാനുള്ള അവസരം ലഭിക്കുക. മറ്റുള്ളവര്‍ക്ക് ഇതിനുള്ള അവസരം ബാങ്കുകളില്‍ ഉണ്ടാകില്ല. ഒരു ദിവസത്തേയ്ക്കു മാത്രമാണ് ഈ നിയന്ത്രണം. ബാങ്കുകളുടെ അഭ്യര്‍ഥനപ്രകാരമാണു റിസര്‍വ് ബാങ്കിന്റെ ഈ നടപടി.
കഴിഞ്ഞ പത്തുദിവസമായി ബാങ്കുകള്‍ കഠിനമായ ജോലിയിലാണെന്ന് ഇന്ത്യന്‍ ബാങ്കിങ് അസോസിയേഷന്‍ പ്രസിഡന്റ് രാജീവ് ഋഷി പറഞ്ഞു. ഇപ്പോള്‍ തിരക്ക് കുറഞ്ഞുതുടങ്ങിയിട്ടുണ്ട്. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് മാത്രം നോട്ട് മാറ്റം പരിമിതിപ്പെടുത്തുന്നതിലൂടെ മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha



























