Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

സ്വീഡിഷ് മോഡല്‍ നടപ്പാക്കി ഇന്ത്യയിലെ ഒരു ഗ്രാമം

19 NOVEMBER 2016 08:39 AM IST
മലയാളി വാര്‍ത്ത

ലോകത്ത് ഏറ്റവും അഴിമതി കുറഞ്ഞ രാജ്യമായ സ്വീഡനില്‍ ചെറിയ ഇടപാടുകള്‍ വരെ ഇപ്പോള്‍ കാര്‍ഡുകള്‍ വഴിയാണ്. അനേക ലക്ഷം ദരിദ്രരും നിരക്ഷരും കഴിയുന്ന ഇന്ത്യ പോലെ ഒരു രാജ്യത്ത് ഇത് പ്രായോഗികമല്ലെങ്കിലും സര്‍ക്കാര്‍ ഇടപാടുകളും കോണ്‍ട്രാക്ടുകളും എല്ലാം ഇങ്ങനെ ബാങ്കുകള്‍ വഴിയാക്കിയാല്‍ അഴിമതി വലിയ തോതില്‍ കുറയുമെന്നായിരുന്നു അന്ന് തന്നെ ഉയര്‍ന്ന വിലയിരുത്തല്‍.

ഈ സ്വീഡിഷ് മോഡല്‍ നടപ്പാക്കിയത് ഇന്ത്യയില്‍ ഒരു ഗ്രാമം മാത്രം. ഇന്ത്യ പോലുള്ള രാജ്യത്ത് ചെറിയ ഇടപാടുകള്‍ കാര്‍ഡുവഴിയാക്കുകയെന്നത് പ്രായോഗികമായ മാര്‍ഗമല്ല. എന്നാല്‍, വലിയ ഇടപാടുകള്‍ ഓണ്‍ലൈന്‍ വഴിയാക്കുന്നത് കള്ളപ്പണത്തിന്റെ വ്യാപനം തടയാന്‍ വഴിയൊരുക്കുമെന്നുറപ്പാണ്. കാര്‍ഡ് വഴിയോ ഓണ്‍ലൈന്‍ മുഖേനയോ ഉള്ള ഇടപാടുകള്‍ക്ക് റിസര്‍വ് ബാങ്കിന്‍െയും മറ്റ് ധനകാര്യ ഏജന്‍സികളുടെയും മേല്‍നോട്ടം ഉണ്ടാകുമെന്നതിനാല്‍, കള്ളപ്പണം പുറത്തുവരുന്നത് തടയാനുമാകും. അതുകൊണ്ട് തന്നെ ഈ മാതൃക ഗുജറാത്തിലെ കൊച്ചു ഗ്രാമം അതേ പടി നടപ്പിലാക്കി. അതുകൊണ്ട് തന്നെ നരേന്ദ്ര മോദിയുടെ നോട്ട് അസാധുവാക്കല്‍ തീരുമാന പ്രഖ്യാപനം ഈ കൊച്ചു പ്രദേശത്തെ പിടിച്ചുലയ്ക്കുന്നില്ല. നോട്ട് മാറാനുള്ള വലിയ ക്യൂവോ തിരിക്കോ ഇല്ലാത്ത രാജ്യത്തെ ഏക ഗ്രാമം.

ഗുജറാത്തിലെ സബര്‍കന്ത ജില്ലയിലെ അകോദര ഗ്രാമത്തിലെ ജനങ്ങള്‍ ഒരു ഫോണ്‍ മെസ്സേജിലൂടെ തങ്ങളുടെ പണമിടപാടുകള്‍ നടത്തുന്നത്. പണം സ്വീകരിക്കേണ്ട ആളുടെ അക്കൗണ്ട് വിവരങ്ങളും നല്‍കേണ്ട തുകയും മെസ്സേജ് ആയി നല്‍കിയാല്‍ ബാങ്ക് ജീവനക്കാര്‍ ഇടപാട് നടത്തും. ബാങ്കില്‍ പോവുകയോ ക്യൂ നില്‍ക്കുകയോ വേണ്ട; അത് എത്ര ചെറിയ തുകയായാലും. രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ ഗ്രാമമാണ് അഹമ്മദാബാദില്‍നിന്ന് 90 കിലോമീറ്റര്‍ മാത്രം അകലെയുള്ള അകോദര. 2015 ജനുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രഖ്യാപനം നടത്തിയത്. ഐസിഐസിഐ ബാങ്കായിരുന്നു ഇതിന് പിന്നില്‍.

കടയില്‍ പോയി സാധനം വാങ്ങുമ്പോള്‍ പണത്തിനു പകരം, കടക്കാരന്റെ അക്കൗണ്ട് വിവരങ്ങളും തുകയും അടങ്ങുന്ന ഒരു മെസ്സേജ് ബാങ്കിലേയ്ക്ക് അയക്കുന്നു. സാധനം വാങ്ങുന്ന ആളുടെ അക്കൗണ്ടില്‍നിന്ന് തുക കടക്കാരന്റെ അക്കൗണ്ടിലേയ്ക്ക് ബാങ്ക് നിക്ഷേപിച്ചുകൊള്ളും. കഴിഞ്ഞ വര്‍ഷം ഇവിടത്തെ ഒരു സ്വകാര്യ ബാങ്ക് പരീക്ഷണാടിസ്ഥാനത്തിലാണ് ഈ പദ്ധതി നടപ്പാക്കിയത്. വ്യക്തികള്‍ തമ്മിലുള്ള കൊടുക്കല്‍വാങ്ങലുകളും ഇപ്രകാരം തന്നെയാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം തങ്ങളെ ബാധിച്ചിട്ടില്ലെന്നാണ് ഗ്രാമവാസിയായ പങ്കില്‍ പട്ടേല്‍ പറയുന്നത്. കടയില്‍ പോയി സാധനങ്ങള്‍ വാങ്ങുന്നതിന് തങ്ങള്‍ക്ക് പണം ആവശ്യമില്ല.

അതുപോലെ, കടക്കാരന് കടയിലേയ്ക്കുള്ള സാധനങ്ങള്‍ വാങ്ങുന്നതിനും നോട്ടുകള്‍ വേണ്ട.
1500 ഗ്രാമീണരില്‍ 1200 പേര്‍ക്കും ബാങ്ക് അക്കൗണ്ടുണ്ട്. എല്ലാവര്‍ക്കും ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ സൗകര്യവും. ഒരു വര്‍ഷം മുമ്പാണ് സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് ഈ സ്വകാര്യ ബാങ്ക് പദ്ധതി ആരംഭിച്ചത്. 24 മണിക്കൂറും ഗ്രാമത്തില്‍ വൈഫൈ ഉണ്ട്. ഇപ്പോള്‍ പതിനയ്യായിരത്തോളം വരുന്ന ഗ്രാമവാസികള്‍ക്ക് ബാങ്ക് അക്കൗണ്ടും ഓണ്‍ലൈന്‍ ബാങ്കിങ് സംവിധാനവും ലഭ്യമാണ്.


ഗ്രാമത്തില്‍ ഒരു എടിഎം മെഷീന്‍ മാത്രമാണുള്ളത്. അവിടെ നീളമേറിയ ക്യൂ കാണാനുമില്ല. ഗ്രാമവാസികള്‍ക്കെല്ലാം മൊബൈല്‍ ഫോണുകളുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും സ്മാര്‍ട്ട് ഫോണുകളില്ല. അതുകൊണ്ടാണ് എസ്എംഎസ് വഴിയുള്ള പണമിടപാട് സംവിധാനം ആവിഷ്‌കരിച്ചത്. വിവരസാങ്കേതിക വിദ്യയുടെ പ്രയോജനം പൂര്‍ണമായും വിനിയോഗിച്ച് നാടിനെ കറന്‍സിരഹിതമാക്കുകയെന്ന ലക്ഷ്യമാണ് അകോദരയില്‍ ലക്ഷ്യം കണ്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (5 hours ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (5 hours ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (5 hours ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (6 hours ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (6 hours ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (7 hours ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (7 hours ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (7 hours ago)

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍  (7 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (7 hours ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (7 hours ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (8 hours ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (9 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (10 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (10 hours ago)

Malayali Vartha Recommends