ജമ്മുവിലെ വെടിനിറുത്തല്‍ ലംഘനം പാകിസ്ഥാന്‍ തുടര്‍ക്കഥയാക്കി മാറ്റുന്നു

ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്‍ വെടിനിറുത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തി. 2003ല്‍ ഇന്ത്യയുമായി വെടിനിറുത്തല്‍ കരാര്‍ ഒപ്പിട്ട ശേഷം 286 തവണ പാകിസ്ഥാന്‍ ആക്രമണം നടത്തിയിട്ടുണ്ട്. ഇത്തവണ രജൗരി ജില്ലയിലെ നൗഷേര സെക്ടറില്‍ ഇന്ത്യയുടെ സൈനിക പോസ്റ്റുകള്‍ക്ക് നേരെ ആയിരുന്നു പാകിസ്ഥാന്റെ വെടിവയ്പ്. ഇതോടൊപ്പം ചെറു മോര്‍ട്ടാറുകളും ഷെല്ലുകളും പാക് ഭാഗത്ത് നിന്ന് പ്രയോഗിച്ചു. ഇന്ത്യയും ശക്തമായി തന്നെ തിരിച്ചടിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വെടിവയ്പില്‍ ഇരുഭാഗത്തും ആളപയാമില്ലെന്നാണ് സൂചനയെന്നു സൈനിക വൃത്തങ്ങള്‍ പറഞ്ഞു.
വ്യാഴാഴ്ചയും പാകിസ്ഥാന്‍, അതിര്‍ത്തിയില്‍ വെടിനിറുത്തല്‍ ലംഘിച്ചിരുന്നു. പല്ലന്‍വാല സെക്ടറിലായിരുന്നു അന്ന് ആക്രമണം നടത്തിയത്.
https://www.facebook.com/Malayalivartha



























