വൃക്കയ്ക്ക് മതപരിവേഷമില്ല; വൃക്കദാനം ചെയ്യാന്‍ സന്നദ്ധത അറിയിച്ച മുസ്ലിം യുവാവിനോട് നന്ദിപറഞ്ഞ് സുഷമ സ്വരാജിന്റെ ട്വീറ്റ്

വൃക്കമാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വൃക്കം ദാനം ചെയ്യാന്‍ സന്നദ്ധത അറിയിച്ചവര്‍ക്ക് നന്ദി പറഞ്ഞ് ട്വീറ്റ് ചെയ്തു. 'സഹോദരങ്ങള്‍ക്ക് ഒരുപാട് നന്ദിയുണ്ട്, എനിക്കുറപ്പാണ് കിഡ്‌നിക്ക് മതത്തിന്റെ ലേബലുകളൊന്നുമില്ലെന്ന്, ' വൃക്ക ദാനം ചെയ്യാന്‍ സന്നദ്ധത പ്രകടിപ്പിച്ച മുസ്ലിം സഹോദരനോട് പ്രത്യേകം നന്ദിയറിയിച്ചുകൊണ്ട് സുഷമ സ്വരാജിന്റെ ട്വീറ്റ് ചെയ്തു.
എയിംസില്‍ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയയാവാനിരിക്കുന്ന സുഷമക്ക് വൃക്ക നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ച മുജീബ് അന്‍സാരിയോടാണ് സുഷമ ട്വീറ്റില്‍ നന്ദി പ്രകടിപ്പിച്ചിരിക്കുന്നത്.
നേരത്തെ ട്വിറ്ററില്‍ മുജീബ് അന്‍സാരി 'സുഷമ മാം, ഞാന്‍ ഒരു ബിഎസ്പി അനുകൂലിയും ഒരു മുസ്ലിമുമാണ്. എന്നാല്‍ ഞാനെന്റെ വൃക്ക നിങ്ങള്‍ക്ക് ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നു. എനിക്ക് നിങ്ങള്‍ അമ്മയെപ്പോലെയാണ്. അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെയെന്ന്' കുറിച്ചിരുന്നു. മുജീബിനെ പോലെ നിയാമത്ത് അലിയെന്ന മറ്റൊരു മുസ്ലിം യുവാവും വൃക്കദാനം ചെയ്യാന്‍ സന്നദ്ധത അറിയിച്ച് രംഗത്ത് വന്നിരുന്നു. അനുയോജ്യമായ ദാതാവിനെ കാത്തിരിക്കുന്ന സുഷമയ്ക്ക് വൃക്ക വാഗ്ദാനം ചെയ്ത് ഒട്ടേറെ പേര്‍ ഇതിനകം രംഗത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























