യുപി ട്രെയിന്‍ അപകടം: മരണം 100 ആയി, അന്‍പതോളം പേര്‍ അതീവ ഗുരുതരനിലയില്‍, മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യത, ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു

ഉത്തര്‍പ്രദേശിലെ പുക്രായനില്‍ ട്രെയിന്‍ പാളം തെറ്റി 100 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. പട്‌ന ഇന്‍ഡോര്‍ എക്‌സ്പ്രസിന്റെ 14 ബോഗികളാണ് പാളം തെറ്റിയത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
കാന്‍പൂരില്‍ നിന്ന് 63 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്ന പുക്രായന്‍. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അപകടമുണ്ടായത്. നാലു എസി ബോഗികള്‍ പൂര്‍ണമായി തകര്‍ന്നു. രക്ഷാപ്രവര്‍ത്തനത്തിനായി കേന്ദ്രം ദേശീയദുരന്ത നിവാരണസേനയെ അയച്ചു. 
അപകട കാരണത്തെക്കുറിച്ച് വ്യക്തതയില്ല. റയില്‍വേമന്ത്രി സുരേഷ് പ്രഭു ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോഡി റയില്‍വേമന്ത്രിയുമായി ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ അന്വേ
ഷിച്ചു.

https://www.facebook.com/Malayalivartha



























