ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചു

ഉത്തര്‍പ്രദേശിലെ പുക്രായനില്‍ ഉണ്ടായ ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചവരുടെ കടുംബാംഗങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും സാമ്പത്തിക സഹായം നല്‍കും. കേന്ദ്ര റെയില്‍വേ മന്ത്രാലയമാണ് ധനസഹായം പ്രഖ്യാപിച്ചത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം അപകടത്തില്‍ 63 പേര്‍ മരിക്കുകയും 150 ലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്കുകള്‍.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മൂന്നര ലക്ഷംരൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50000 രൂപയും നിസാര പരിക്കേറ്റവര്‍ക്ക് 25000 രൂപയുമാണ് നല്‍കുക.
പാട്‌ന-ഇന്‍ഡോര്‍ എക്‌സ്പ്രസാണ് ഞായറാഴ്ച പുലര്‍ച്ചെ അപകടത്തില്‍പ്പെട്ടത്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മെഡിക്കല്‍ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























