നോട്ട് പ്രതിസന്ധിയില്‍ കുരുങ്ങിയ വധുവിന് സഹായവുമായി പ്രധാനമന്ത്രിയെത്തി

നോട്ട് നിരോധിക്കലിനെ തുടര്‍ന്ന് പണമില്ലാതായതോടെ പല വിവാഹങ്ങളും മാറ്റിവയ്ക്കുകയും ഉപേക്ഷിക്കുകയും വരെ ചെയ്തു. ഇങ്ങനെ നോട്ട് പ്രതിസന്ധിയില്‍ കുരുങ്ങിയ വധുവിന് സഹായവുമായി പ്രധാനമന്ത്രി തന്നെയെത്തി. നരേന്ദ്രമോഡിയുടെ തന്നെ മണ്ഡലമായ വാരണസിയിലെ ഒരു വധുവിനും വീട്ടുകാര്‍ക്കുമാണ് പ്രധാനമന്ത്രി സഹായ ഹസ്തവുമായി എത്തിയത്. വാരണസിയിലെ നെയ്ത്ത് തൊഴിലാളിയായ ജിതേന്ദ്ര സാഹു നോട്ട് നിരോധിച്ചതിനെ തുടര്‍ന്ന് തന്റെ മകളുടെ വിവാഹത്തിന്റെ ചെലവിനായി പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുകയായിരുന്നു.
വര്‍ഷങ്ങളായി കല്ല്യാണത്തിനായി സ്വരുക്കൂട്ടി വെച്ച പണമെല്ലാം ഒരു രാത്രി കൊണ്ട് അസാധുവായതോടെ എന്ത് ചെയ്യണമെന്നറിയാതെ കുടുംബം പകച്ചു.
പണം കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ സാഹുവിന്റെ മകളും വധുവുമായ ജ്യോതി പ്രധാനമന്ത്രിയെ നേരിട്ട് വിവരമറിയിക്കാന്‍ തീരുമാനിച്ചു. അങ്ങനെയാണ് നരേന്ദ്രമോഡിയ്ക്ക് ജ്യോതി കത്തയക്കുന്നത്.
നവംബര്‍ 9 നായിരുന്നു പ്രധാനമന്ത്രിയ്ക്ക് ജ്യോതി കത്തയക്കുന്നത്. കൃത്യം ഒമ്പത് ദിവസം കഴിയുമ്പോള്‍ അപ്രതീക്ഷിതമായത് സംഭവിച്ചു. ജില്ലാ പഞ്ചായത്തില്‍ നിന്നുമുള്ള ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയുടെ കത്തുമായി ജിതേന്ദ്രയുടെ വീട്ടില്‍ എത്തി. ഒപ്പം പ്രധാനമന്ത്രി നല്‍കി 20000 രൂപയും. ജ്യോതിയുടെ കത്ത് വായിച്ച പ്രധാനമന്ത്രി നല്‍കിയ പണമായിരുന്നു അത്.
https://www.facebook.com/Malayalivartha



























