കാശ്മീരില്‍ പാക് വെടിവയ്പ് തുടരുന്നു; ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു

ജമ്മു കാഷ്മീര്‍ അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുന്നു. രജൗരി സെക്ടറിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പില്‍ ഒരു ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. നാലു ജവാന്‍മാര്‍ക്കു പരിക്കേറ്റു. ഞായാറാഴ്ച രാത്രിമുതല്‍ തുടങ്ങിയ പാക് വെടിവയ്പ് ഇപ്പോഴും തുടരുന്നതായാണ് റിപ്പോര്‍ട്ട്.
ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതായി സൈനിക വക്താവ് അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ പാക്കിസ്ഥാന്‍ നടത്തുന്ന മൂന്നാമത്തെ വെടിനിര്‍ത്തല്‍ ലംഘനമാണ് ഇത്.
https://www.facebook.com/Malayalivartha


























