വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കൗമാരക്കാരിയെ പിതാവ് തീകൊളുത്തി കൊലപ്പെടുത്തി

വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കൗമാരക്കാരിയായ മകളെ പിതാവ് തീകൊളുത്തി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശ് മഥുരയിലെ ഛട്ട പോലീസ് സ്‌റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. ശനിയാഴ്ച വൈകിട്ട് മകളും അച്ഛനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും പിതാവ് പെണ്‍കുട്ടിയെ തീകൊളുത്തുകയുമായിരുന്നു. ഉടന്‍തന്നെ സമീപവാസികളും കുടുംബാംഗങ്ങളും ചേര്‍ന്ന പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തിനു പിന്നാലെ പെണ്‍കുട്ടിയുടെ അച്ഛനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഇയാളെ കോടതിയില്‍ ഹാജരാക്കി പോലീസ് കസ്റ്റഡിയില്‍ വിട്ടു.
https://www.facebook.com/Malayalivartha


























