ബിനാമി അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കുന്നവര്‍ക്ക് ആദായനികുതി വകുപ്പിന്റെ മുന്നറിയിപ്പ്...

കള്ളപ്പണം വെളുപ്പിക്കാനായി ബിനാമി അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കുന്നവര്‍ക്ക് ആദായനികുതി വകുപ്പിന്റെ മുന്നറിയിപ്പ്. പണം നിക്ഷേപിക്കുന്നവര്‍ക്കും അക്കൗണ്ട് ഉടമയ്ക്കും ഏഴു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന ബിനാമി നിയമത്തിലുള്ള വകുപ്പുകള്‍ ചുമത്താനാണ് ആദായ നികുതി വകുപ്പ് ഒരുങ്ങുന്നത്.
രണ്ടു പേര്‍ക്കുമെതിരെ ഒരേ വകുപ്പ് ചുമത്തിയാണ് കേസെടുക്കുക. മറ്റുള്ളവരുടെ അക്കൗണ്ടുകളില്‍ പഴയ 500, 1000 രൂപ നോട്ടുകള്‍ നിക്ഷേപിച്ച് പുതിയ നോട്ടുകളായി പിന്‍വലിക്കുന്നത് പുതിയ ബിനാമി നിയമത്തിന്റെ പരിധിയില്‍ വരും. നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനം വന്നതോടെ നവംബര്‍ എട്ടിന് ശേഷം ജന്‍ധന്‍ അക്കൗണ്ടുകളിലടക്കം വന്‍തോതില്‍ നിക്ഷേപം നടന്നതിനെത്തുടര്‍ന്നാണ് തീരുമാനം.
ഇത്തരം ബാങ്ക് അക്കൗണ്ടുകള്‍ കര്‍ശനമായി നിരീക്ഷിക്കും. കൃത്യമായ രേഖകള്‍ ഇല്ലാത്തതും വെളിപ്പെടുത്താത്തതുമായ ഏതാണ്ട് 200 കോടിയോളം രൂപ കണ്ടെത്തിയെന്നാണ് ആദായനികുതി വകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ക്രമക്കേടുകള്‍ ശ്രദ്ധയില്‍ പെട്ട ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ ആരാഞ്ഞത് ആദായനികുതി വകുപ്പ് നോട്ടീസുകള്‍ അയച്ചതായും റിപ്പോര്‍ട്ടുണ്ട്.
https://www.facebook.com/Malayalivartha


























