ഭാര്യയ്ക്ക് സ്‌നേഹം കാമുകനോട്; ഭര്‍ത്താവ് വിവാഹം നടത്തി കൊടുത്തു

ഇങ്ങനെയും ഭര്‍ത്താക്കന്‍മാരോ. അതോ വിദഗ്ദ്ധമായി ഭാര്യയെ ഒഴിവാക്കിയതോ. ഭാര്യയ്ക്ക് തന്നെക്കാള്‍ സ്‌നേഹം കാമുകനോടാണെന്ന് മനസ്സിലാക്കിയാല്‍ ആ ഭര്‍ത്താവ് ഭാര്യയും കാമുകനുമായുള്ള വിവാഹം നടത്തി കൊടുത്തു. മുസാഫര്‍ ജില്ലയിലെ മോട്ടിപ്പൂര്‍ വില്ലേജിലാണ് സംഭവം. എട്ടുമാസം മുന്‍പ് വിവാഹിതയായ യവുതി വിവാഹ ശേഷവും ഫോണ്‍ വഴി കാമുകനുമായി ബന്ധം തുടര്‍ന്നു. കാമുകന്‍ ഇടവേളകളില്ലാതെ യുവതിയെ കാണാനും എത്തി. ഇത് ഭര്‍തൃ വീട്ടുകാര്‍ കണ്ടതോടെ സംഭവം ഗ്രാമത്തിലെ പഞ്ചായത്ത് കോടതിയില്‍ എത്തുകയായിരുന്നു.
തനിക്ക് ഭര്‍ത്താവിന്റെ കൂടെ ജീവിക്കാനാകില്ലെന്നും കാമുകന്റെ കൂടെ വിടണമെന്നും യുവതി ഗ്രാമക്കോടതിയില്‍ മൊഴി നല്‍കി. ഭര്‍ത്താവിന്റെ ഭാഗവും പരിഗണിച്ച കോടതി യുവതി കാമുകനെ വിവാഹം ചെയ്യട്ടെയെന്ന് തീര്‍പ്പാക്കുകയായിരുന്നു. ഭര്‍ത്താവ് സമ്മതം നല്‍കിയതോടെ കാമുകനും ഭാര്യയുമായുള്ള വിവാഹം നടത്തുകയായിരുന്നു.
https://www.facebook.com/Malayalivartha


























