ഐ.എന്‍.എസ് ചെന്നൈ ഇനി ഇന്ത്യന്‍ നാവികസേനയുടെ ഭാഗം

ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ഐ.എന്‍.എസ് ചെന്നൈ യുദ്ധക്കപ്പല്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ ഇന്ന് നടന്ന ചടങ്ങില്‍ കമ്മീഷന്‍ ചെയ്തു. ഇന്ത്യന്‍ നാവികസേനയുടെ ചരിത്ര ദിവസമാണിതെന്ന് മനോഹര്‍ പരീക്കര്‍ പ്രസംഗത്തില്‍ വ്യക്തമാക്കി. നാവികസേന തലവന്‍ അഡ്മിറല്‍ സുനില്‍ ലംബ, മുതിര്‍ന്ന പടിഞ്ഞാറന്‍ നാവിക കമാന്‍ഡ് ഉദ്യോഗസ്ഥര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
മുംബൈ മാസ്‌ഗോണ് ഡോക്ക് കപ്പല്‍നിര്‍മാതാക്കളാണ് ഐ.എന്‍.എസ് ചെന്നൈ രൂപകല്‍പനയും നിര്‍മ്മാണവും നടത്തിയത്. ഐ.എന്‍.എസ് കൊല്‍ക്കത്തയാണ് ഈ ശ്രേണിയിലെ ഒന്നാമന്‍. 2014 ഓഗസ്റ്റ്16-നാണ് ഇത് കമ്മീഷന്‍ ചെയ്തത്. ഈ ക്ലാസിലെ രണ്ടാം കപ്പല്‍ ഐ.എന്‍.എസ് കൊച്ചിയാണ്. 2015 സെപ്റ്റംബര്‍ 30-നാണ് ഇത് കമ്മീഷന്‍ ചെയ്തത്.
ഇന്ത്യന്‍ നേവിയുടെ നിര്‍ണായക പദ്ധതിയായ കൊല്‍ക്കത്ത ക്ലാസ്(പ്രോജക്ട് 15എ) ഇതോടെ പൂര്‍ണതയിലെത്തുകയാണ്. മിസൈല്‍ വേധ കപ്പലുകളാണ് ഈ പദ്ധതി വഴി നിര്‍മിക്കുന്നത്.
https://www.facebook.com/Malayalivartha


























