അഗ്‌നി1 ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം വിജയകരം

ആണവായുധം വഹിക്കാന്‍ ശേഷിയുള്ള അഗ്‌നി1 ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം വിജയകരം. ഒഡീഷയിലെ അബ്ദുല്‍ കലാം ദ്വീപിലെ (വീലര്‍ ദ്വീപ്) താല്‍കാലിക വിക്ഷേപണത്തറയില്‍ നിന്ന് തൊടുത്തുവിട്ട മിസൈല്‍ 700 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യസ്ഥാനം തകര്‍ത്തു.
കരസേനയുടെ സ്ട്രാറ്റജിക് ഫോഴ്‌സസ് കമാന്‍ഡിന്റെ പരിശീലനത്തിന്റെ ഭാഗമായിട്ടായിരുന്നു പരീക്ഷണം. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭൂതലഭൂതല മിസൈലാണ് അഗ്‌നി1. 12 ടണ്‍ ഭാരവും 15 മീറ്റര്‍ നീളവുമുള്ള അഗ്‌നി1ന് ഒരു ടണ്ണിലധികം ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുണ്ട്. ഡി.ആര്‍.ഡി.ഒയുടെ അഡ്വാന്‍സ് സിസ്റ്റംസ് ലബോറട്ടറിയാണ് മിസൈല്‍ വികസിപ്പിച്ചത്. നേരത്തെ, 5000 കിലോമീറ്റര്‍ ദൂരപരിധിയുള്ള അഗ്‌നി5 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചിരുന്നു.
https://www.facebook.com/Malayalivartha


























