നോട്ട് അസാധുക്കിയ നടപടി ശരിയോ തെറ്റോ? പ്രതികരിക്കാന്‍ മോദി ആപ്പ്

ജനരോഷം കുറക്കാന്‍ പുത്തന്‍ ആപ്പ് വിദ്യയുമായി മോഡി. രാജ്യത്തെ സാമ്പത്തിക മേഖലയെ പ്രതിസന്ധിയിലാക്കിയ 500, 1000 നോട്ടു പിന്‍വലിക്കല്‍ സംബന്ധിച്ചു പൊതു അഭിപ്രായം തേടി മോദി ആപ്പ്. ഇതു സംബന്ധിച്ചുള്ള എല്ലാ പ്രതികരണങ്ങളും ചോദ്യങ്ങള്‍ക്കുമുള്ള പ്രതികരണങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആപ്പ് വഴി രേഖപ്പെടുത്താം.
പ്രതികരണം അറിയിക്കാന്‍ ആപ്പില്‍ പ്രത്യേകം സംവിധാനമൊരുക്കിയത് സംബന്ധിച്ച് മോദി ട്വീറ്റ് ചെയ്തിട്ടുണ്ട്. ആന്‍ഡ്രോയ്ഡ്, ഐഒഎസ്, വിന്‍ഡോസ് ആപ്ലിക്കേഷനുകളിലൂടെ പ്രതികരണം അറിയിക്കാം. 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് നിരവധി ആരോപണങ്ങളും വിവാദങ്ങളും ഉയര്‍ന്ന സാഹചര്യത്തിലാണ് മോദി തന്നെ ആപ്പ് വഴി സര്‍വെ നടത്താന്‍ തീരുമാനിച്ചത്.
നോട്ട് പിന്‍വലിച്ചത് വിഷയത്തില്‍ നിങ്ങളുടെ പ്രതികരണം ആവശ്യമുണ്ട്. ഈ ആപ്പ് വഴി നിങ്ങളുടെ പ്രതികരണങ്ങള്‍ രേഖപ്പെടുത്തുക എന്നാണ് മോദി ആവശ്യപ്പെട്ടത്. 500, 1000 നോട്ടുകള്‍ മോദി സര്‍ക്കാര്‍ പിന്‍വലിച്ചതിനെ കുറിച്ച് നിങ്ങള്‍ എങ്ങനെ കാണുന്നു? ഇന്ത്യയില്‍ കള്ളപ്പണം ഉണ്ടോ? തുടങ്ങി ചോദ്യങ്ങളാണ് ആപ്പിലുള്ളത്.
https://www.facebook.com/Malayalivartha


























