പ്രധാനമന്ത്രി പാര്‍ലമെന്റിനെ അഭിമുഖീകരിക്കാന്‍ മടിക്കുന്നതെന്തിന്: സീതാറാം യെച്ചൂരി

പാര്‍ലമെന്റില്‍ വരാത്ത പ്രധാമന്ത്രി നരേന്ദ്രമോദിയുടെ നടപടിയെ വിമര്‍ശിച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രധാനമന്ത്രി നിരന്തരം വിവിധ വിഷയങ്ങളെ കുറിച്ച് പാര്‍ലിമെന്റിന് പുറത്ത് സംസാരിക്കുന്നുണ്ട്. എന്നാല്‍ ഇതിനെ കുറിച്ച് സഭക്കകത്ത് സംസാരിക്കാന്‍ അദേഹം എത്തുന്നില്ല. ഇത് പാര്‍ലമെന്റിനെ അവഹേളിക്കുന്നതിന് തുല്യമാണ്-യെച്ചൂരി പറഞ്ഞു.
പ്രധാനമന്ത്രി പാര്‍ലിമെന്റിനെ കുറിച്ച് ചിന്തിക്കുന്നില്ല. ഇത്രയും പ്രധാനപ്പെട്ട തീരുമാനം എടുത്തതിന് ശേഷം അദേഹം പാര്‍ലിമെന്റിനെ അഭിമുഖീകരക്കാന്‍ മടിക്കുകയാണ്. ഈയൊരു സാഹചര്യത്തില്‍ എം.പിമാര്‍ എന്താണ് ചെയ്യേണ്ടത്? പാര്‍ലിമെന്റിനെ പ്രധാനമന്ത്രി അഭിമുഖീകരിക്കാത്തതിനെ കുറിച്ച് കോണ്‍ഗ്രസ് എം.പി ഗുലാം നബി ആസാദിന്റെ പ്രതികരണമിതായിരുന്നു.
അതേ സമയം പ്രതിപക്ഷമാണ് ചര്‍ച്ചകളില്‍ നിന്ന് വിട്ട് നില്‍ക്കുന്നതെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു കുറ്റപ്പെടുത്തി. എന്തിനാണ് അവര്‍ നിരന്തരമായി സഭാനടപടികള്‍ തടസപ്പെടുത്തുന്നതെന്നും അദ്ദേഹം ചോദിച്ചു.
https://www.facebook.com/Malayalivartha


























