Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശ്ശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം...


ഒൻപത് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നീതി; ഇരിട്ടിയിലെ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ച എസ്.ഐ അൻഷാദ് ഇന്ന് ഒറ്റപ്പെട്ടുപോയ ആ രണ്ട് മക്കളുടെ അച്ഛൻ...


ബെംഗളൂരു ലോഡ്ജിൽ അടൂർ സ്വദേശിനിയായ നഴ്സ് കൊല്ലപ്പെട്ടു; കൊല്ലം സ്വദേശിയായ ആൺസുഹൃത്ത് അറസ്റ്റിൽ...


തിരുപ്പറംകുൺട്രം മലയിൽ നാളെ ദീപം തെളിയിക്കാൻ സുപ്രീംകോടതി ഉത്തരവ്; തമിഴ്നാട് ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടി..ക്ഷേത്ര ഭരണം ഏറ്റെടുക്കാൻ റിസീവർമാരെ നിയമിച്ചു..


'അയ്യോ തമ്പാനൂരില്‍ വെള്ളം കയറിയേ.....'മേയറെ തൊടാന്‍ നോക്കിയവര്‍ക്ക് പ്രഹരം..തുറന്നടിച്ച് വി.വി. രാജേഷ് !ശിവന്‍കുട്ടിയുടെ ഗുണ്ടായിസം തൂക്കിയെറിഞ്ഞു;മേഘവിസ്ഫോടനത്തില്‍ നുണപ്രചാരണം വീണു..

നോട്ടുപരിഷ്‌ക്കരണത്തിന് ശേഷമുള്ള മുഴുവന്‍ ബാങ്ക് ഇടപാടുകളുടെ വിവരങ്ങള്‍ ബിജെപി എംപിമാരും എംഎല്‍എ മാരും കൈമാറണമെന്ന് മോഡി; ചുമതല അമിത് ഷായ്ക്ക്

30 NOVEMBER 2016 07:52 AM IST
മലയാളി വാര്‍ത്ത

More Stories...

തിരുപ്പറംകുൺട്രം മലയിൽ നാളെ ദീപം തെളിയിക്കാൻ സുപ്രീംകോടതി ഉത്തരവ്; തമിഴ്നാട് ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടി..ക്ഷേത്ര ഭരണം ഏറ്റെടുക്കാൻ റിസീവർമാരെ നിയമിച്ചു..

വഴക്കിട്ട് ഭാര്യമാര്‍ തലവേദനയായപ്പോള്‍ സഹോദരങ്ങള്‍ വാളെടുത്തു ആംബുലന്‍സ് സാക്ഷി, കാട്ടിലെ കുഴി! ഇനി അച്ഛനും അമ്മയും അകത്ത്..ഇനി നാല് പേരെയും ജയിലില്‍ കാണാം..

ടണ്‍ കണക്കിന് സ്വര്‍ണം ഇന്ത്യയിലേക്ക് മാറ്റി റിസര്‍വ് ബാങ്ക്..സംഭരണശാലകളില്‍ നിന്ന് 60.1 ടണ്‍ സ്വര്‍ണം ഇന്ത്യയിലെ നിലവറകളിലാണ് സൂക്ഷിച്ചിരിക്കുന്നത്..

അമേരിക്കയെ വിഴുങ്ങി 'കൊടുംകാറ്റ്' 1000 വിമാനങ്ങൾ റദ്ദാക്കി, 8 ലക്ഷം ജനങ്ങൾ വീട് വീട് വിട്ടിറങ്ങി...! ഇടയിലൂടെ ഇറാന്റെ അറ്റാക്ക്

കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ബാലൻ പതിനൊന്നാം നിലയിൽനിന്നു വീണു മരിച്ചു..അമ്മ രണ്ടാഴ്ച മുന്‍പ് മരിച്ചു..ഒരു വേദന മറക്കുമ്പോഴേക്കും മറ്റൊരു വേദന..

നോട്ടു പരിഷ്‌ക്കരണത്തിന് ശേഷമുള്ള എല്ലാവിധ ബാങ്ക് ഇടപാടുകളുടെ വിവരങ്ങള്‍ ബി ജെ പി എം പിമാരും എം എല്‍ എ മാരും കൈമാറണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. നിരോധനം നടപ്പില്‍ വന്ന നവംബര്‍ എട്ടിനും ഡിസംബര്‍ 31നും ഇടയില്‍ ഇടപാടുകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്കു നല്‍കണമെന്നാണു നിര്‍ദേശം.

പാര്‍ലമെന്റിലെ പ്രതിപക്ഷ ആക്രമണങ്ങള്‍ക്ക് മറുപടിയെന്നോണമാണ് ബാങ്കിലെ ഇടപാടു വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ബി ജെ പി ജനപ്രതിനിധികളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. നികുതി വെട്ടിപ്പിനും അഴിമതിക്കും എതിരായ തന്റെ പ്രതിജ്ഞാബദ്ധത വെളിപ്പെടുത്തുകയാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യമെന്നു വിലയിരുത്തപ്പെടുന്നു.

ഇനിയും കള്ളപ്പണം വെളിപ്പെടുത്തുന്നവര്‍ക്കുമേല്‍ ശക്തമായ നികുതിയേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്ന പശ്ചാത്തലത്തിലാണ് പാര്‍ട്ടിയുടെ എംപിമാരോടും എംഎല്‍എമാരോടും മോഡി ഈ നിര്‍ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. നോട്ടുനിരോധനം പെട്ടെന്നുണ്ടായതല്ലെന്നും ഇക്കാര്യം നേരത്തേ, ബിജെപി വന്‍കിട വ്യവസായികള്‍ക്ക് ചോര്‍ത്തിക്കൊടുത്തിരുന്നുവെന്നും പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചിരുന്നു. ഇതിനു മറുപടി എന്നോണമാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം.

അതേസമയം, ഉറവിടം വെളിപ്പെടുത്താന്‍ കഴിയാത്ത പണം നിയമപ്രകാരം നിക്ഷേപിക്കാന്‍, ഉയര്‍ന്ന ആദായനികുതി വ്യവസ്ഥകളോടെ ഒരു അവസരം കൂടി നല്‍കാനാണു കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ഇതനുസരിച്ച് 50% നികുതി നല്‍കി പ്രധാനമന്ത്രിയുടെ ഗരീബ് കല്യാണ്‍ യോജനയില്‍ (ദരിദ്രക്ഷേമ പദ്ധതി) പണം നിക്ഷേപിക്കാം. 2017 ഏപ്രില്‍ ഒന്നുവരെ ഇതിനു സമയവും നല്‍കും. ഈ അവസരവും പ്രയോജനപ്പെടുത്താതെ പൂഴ്ത്തിവച്ച പണം പിന്നീടു പിടിക്കപ്പെട്ടാല്‍ അതിന് 85% വരെ നികുതി നല്‍കേണ്ടിവരും. നാലു വര്‍ഷം തടവും ലഭിക്കും. ഇതിനായി ആദായനികുതി നിയമത്തില്‍ ഭേദഗതികള്‍ വരുത്താനുള്ള ബില്‍ ലോക്‌സഭയില്‍ കേന്ദ്രധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അവതരിപ്പിച്ചിരുന്നു.

അതേസമയം ആദായനികുതി ഭേദഗതി ബില്‍ കള്ളപ്പണം വെളുപ്പിക്കാനായി അല്ലെന്നും പാവങ്ങളില്‍ നിന്നും കൊള്ളയടിച്ച പണം ജനങ്ങളുടെ ക്ഷേമത്തിനായി ഉപയോഗിക്കാനാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അതിനിടെ കറന്‍സി രഹിത ഇടപാടുകള്‍ നടത്താനായി തങ്ങളുടെ മണ്ഡലങ്ങളിലുള്ള വ്യാപാരികളെ എം.പിമാര്‍ പ്രോത്സാഹിപ്പിക്കണമെന്ന് അമിത് ഷായും
ആവശ്യപ്പെട്ടു.

രാജ്യസഭയില്‍ നോട്ടു നിരോധനത്തിനെതിരെ പ്രതിഷേധങ്ങള്‍ തുടരുകയാണ്. നോട്ടുനിരോധനത്തെ തുടര്‍ന്ന് കര്‍ഷകരും വ്യാപാരികളും ഇപ്പോഴും വലയുകയാണ്. എന്നാല്‍ കള്ളപ്പണം സൂക്ഷിക്കുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വീണ്ടും ഇളവുകള്‍ നല്‍കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ പറഞ്ഞു. അതേസമയം കറന്‍സി രഹിത സമൂഹത്തിനായുള്ള പ്രധാനമന്ത്രിയുടെ നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ പ്രതിപക്ഷത്തോട് പാര്‍ലമെന്ററി കാര്യ സഹമന്ത്രി അനന്ദ് കുമാര്‍ ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉപ്പ് കുറഞ്ഞതിന്റെ പേരിൽ ക്രൂരത; ആഴ്ചകൾ നീണ്ട തിരച്ചിലിനൊടുവിൽ മുഖ്യപ്രതി ഓച്ചിറയിൽ പിടിയിൽ...  (5 minutes ago)

തൃശ്ശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം...  (20 minutes ago)

ഒൻപത് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നീതി; ഇരിട്ടിയിലെ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ച എസ്.ഐ അൻഷാദ് ഇന്ന് ഒറ്റപ്പെട്ടുപോയ ആ രണ്ട് മക്കളുടെ അച്ഛൻ...  (30 minutes ago)

ബെംഗളൂരു ലോഡ്ജിൽ അടൂർ സ്വദേശിനിയായ നഴ്സ് കൊല്ലപ്പെട്ടു; കൊല്ലം സ്വദേശിയായ ആൺസുഹൃത്ത് അറസ്റ്റിൽ...  (45 minutes ago)

തിരുപ്പറംകുൺട്രം മലയിൽ നാളെ ദീപം തെളിയിക്കണം:  (1 hour ago)

#VVRajesh കണക്കുകള്‍ക്ക് മുന്നില്‍ അജണ്ടകള്‍ തകര്‍ന്നു  (1 hour ago)

#Jharkhand കള്ളപ്പരാതി, ഒടുവില്‍ കുടുങ്ങി!  (1 hour ago)

അടങ്ങടാ കൊമ്പാ...! RRT സംഘത്തെ കണ്ടതും ഓടി അടുത്ത് ചക്കകൊമ്പൻ 3 മണിക്കൂർ ഒരേ നിൽപ്പ് നിന്ന് പറ്റിച്ചു..!  (1 hour ago)

സ്വര്‍ണ്ണശേഖരത്തിന്റെ 84 ശതമാനവും ഇനി സ്വദേശത്ത്  (1 hour ago)

തിരുവനന്തപുരത്ത് വെള്ളപ്പൊക്കം ഉണ്ടാകുന്ന പശ്ചാത്തലമുള്ള ഇടമാണ്;ഇത്രയും വെള്ളം ഒഴുകി പോകേണ്ട രീതിയിലുള്ള വിസ്തൃതിയിലുള്ള ഓട അല്ല തിരുവനന്തപുരത്ത് ഉള്ളത്; ഒരു ദിവസം പെയ്യേണ്ട മഴ ഒരു മണിക്കൂർ കൊണ്ട് പെയ  (1 hour ago)

അമേരിക്കയെ വിഴുങ്ങി 'കൊടുംകാറ്റ്' 1000 വിമാനങ്ങൾ റദ്ദാക്കി, 8 ലക്ഷം ജനങ്ങൾ വീട് വീട് വിട്ടിറങ്ങി...! ഇടയിലൂടെ ഇറാന്റെ അറ്റാക്ക്  (1 hour ago)

#Mumbai ബോർഡിങ് സ്കൂളിലേക്ക് പോകാൻ തയ്യാറെടുക്കവെ ദാരുണാന്ത്യം..  (2 hours ago)

സ്വർണവില ഇനിയും താഴുമെന്ന് കരുതിയവർക്ക് തിരിച്ചടി; പവൻ കുതിച്ചുയരുന്നു, പണയസ്വർണം തിരിച്ചുപിടിക്കാനാകുമോ? ബാങ്കുകളുടെ നോട്ടീസിൽ ഇനി നിർണായക മാറ്റം!  (3 hours ago)

ഹർജി കോടതി തള്ളിയെങ്കിലും... മിഷൻ ചക്കക്കൊമ്പൻ സ്റ്റേ ചെയ്യണം; പിന്നിൽ വമ്പൻ കളിയെന്ന് വാദം, കോടതിയിൽ ഹർജിക്കാരന്റെ വാദം, ചക്കക്കൊമ്പൻ ആരാധകർക്ക് ആവേശം  (3 hours ago)

അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രോത്സവം മുളന്തുരുത്തിയിൽ... എഴുപതിലധികം രാജ്യങ്ങളിൽ നിന്നുള്ള സിനിമകൾ ഫെസ്റ്റിവലിന്റെ ഭാഗമാകും  (3 hours ago)

Malayali Vartha Recommends