ജീവനക്കാരിയുടെ വസ്ത്രം മുഷിഞ്ഞു എന്ന കാരണത്താല്‍ എയര്‍ ഇന്ത്യ വൈകിയത് ഒന്നര മണിക്കൂര്‍

വിമാന ജീവനക്കാരിയുടെ വസ്ത്രം മുഷിഞ്ഞു എന്ന കാരണത്താല്‍ മുംബയില്‍ നിന്നും പുറപ്പെടണ്ട എയര്‍ ഇന്ത്യ വിമാനം ഒരു മണിക്കൂര്‍ നാല്‍പ്പത്തിയഞ്ച് മിനിട്ട് വൈകി. പുലര്‍ച്ചെ 1.30 ന് യാത്ര പുറപ്പെടേണ്ട വിമാനം ഇതേത്തുടര്‍ന്ന് 3.13 ആണ് പുറപ്പെട്ടത്.
നോര്‍വാക്കിലേക്കുള്ള എയര്‍ ഇന്ത്യ എഐ 191 വിമാനമാണ് ജീവനക്കാരിയുടെ വസ്ത്രം മുഷിഞ്ഞെന്ന കാരണത്താല്‍ വൈകി പുറപ്പെട്ടത്. കാബിന്‍ ക്രൂ തലവന്‍ നടത്തിയ പരിശോധനയിലാണ് ക്രൂവില്‍പ്പെട്ട ജീവനക്കാരി മുഷിഞ്ഞ വേഷം ധരിച്ചെത്തിയതായി കണ്ടെത്തിയത്. തുടര്‍ന്ന് വസ്ത്രം മാറ്റി വരാന്‍ ജീവനക്കാരിയോട് ആവശ്യപ്പെടുകയായിരുന്നു. പിന്നീട് ജീവനക്കാരി വസ്ത്രം മാറ്റിയെത്തിയതിനു ശേഷമാണ് വിമാനം പുറപ്പെട്ടത്.
https://www.facebook.com/Malayalivartha



























