ജയലളിത ഉടന്‍ ആശുപത്രി വിടുമെന്ന് എ.ഐ.എ.ഡി.എം.കെ

തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിത ഉടന്‍ ആശുപത്രി വിടുമെന്ന് എ.ഐ.എ.ഡി.എം.കെ. ജയലളിതയെ പരിശോധിച്ച എയിംസിലെ ഡോക്ടര്‍മാരുടെ സംഘം അവര്‍ പൂര്‍ണമായും സുഖം പ്രാപിച്ചതായി അറിയിച്ചുവെന്ന് പാര്‍ട്ടി വക്താവ് സി. പൊന്നിയന്‍ അറിയിച്ചു. എയിംസിലെ പള്‍മനോളജി മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ഡോ. ജി. ഘില്‍നാനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ജയലളിതയെ പരിശോധിച്ചത്.
സ്വന്തമായി ആഹാരം കഴിച്ചു തുടങ്ങിയ ജയലളിതയ്ക്ക് ഫിസിയോ തെറാപ്പി തുടരുന്നുണ്ട്. ഭരണകാര്യങ്ങളില്‍ പാര്‍ട്ടി നേതൃത്വത്തിനും നിര്‍ദ്ദേശം നല്‍കുന്നുണ്ടെന്നും എ.ഐ.എ.ഡി.എം.കെ വൃത്തങ്ങള്‍ അറിയിച്ചു. പനിയും നിര്‍ജലീകരണവും ബാധിച്ച ജയലളിതയെ സെപ്റ്റംബര്‍ 22ന് ആണ് ആശുപത്രിയില്‍ പ്രവേശിപ്പച്ചത്.
https://www.facebook.com/Malayalivartha



























