ജയലളിതയുടെ ജീവന്‍ രക്ഷിക്കാന്‍ തീവ്രശ്രമം തുടരുന്നു; വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമെത്തി

ഹൃദയാഘാതംമൂലം ആരോഗ്യനില ഗുരുതരമായ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവന്‍ രക്ഷിക്കാന്‍ തീവ്രശ്രമം തുടരുന്നു. അപ്പോളോ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ജയയെ പരിശോധിക്കാന്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. യന്ത്രസഹായത്താലാണ് ജയലളിതയുടെ ഹൃദയവും ശ്വാസകോശങ്ങളും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
മുന്‍പ്, ജയയെ പരിശോധിച്ച ലോകപ്രശസ്ത തീവ്രപരിചരണ വിദഗ്ധന്‍ ഡോ. റിച്ചാര്‍ഡ് ബെയ്!ലിയുമയി ആശുപത്രി അധികൃതര്‍ ബന്ധപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ നിര്‍ദേശം അനുസരിച്ചാണ് ഇപ്പോള്‍ ചികില്‍സ നടത്തുന്നതെന്നാണ് വിവരം. ജയയുടെ ആരോഗ്യനില മെച്ചപ്പെടാന്‍ എല്ലാവരും പ്രാര്‍ഥിക്കണമെന്ന് ആശുപത്രി അധികൃതര്‍ അഭ്യര്‍ഥിച്ചു.
അപ്പോളോ ആശുപത്രിക്ക് പുറത്ത് അണ്ണാ ഡിഎംകെ നേതാക്കളും പ്രവര്‍ത്തകരുമടക്കം ആയിരക്കണക്കിനു പേര്‍ കണ്ണീരും പ്രാര്‍ഥനയുമായി എത്തിച്ചേര്‍ന്നിട്ടുണ്ട്. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ചെന്നൈയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്തുണ്ട്.
https://www.facebook.com/Malayalivartha



























