ജയലളിതയുടെ ആരോഗ്യനില വഷളായതറിഞ്ഞ് എഐഎഡിഎംകെ പ്രവര്‍ത്തകന്‍ മരിച്ചു

ജയലളിതയുടെ ആരോഗ്യനില മോശമായതായുള്ള വാര്‍ത്തയറിഞ്ഞ എഐഎഡിഎംകെ പ്രവര്‍ത്തകന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ടിവിയില്‍ ജയലളിതയുടെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കണ്ടുകൊണ്ടിരിക്കെയാണ് ഗൂഡല്ലൂര്‍ ജില്ലയില്‍ എഐഎഡിഎംകെ പ്രവര്‍ത്തകന്‍ മരിച്ചത്.
ജയലളിതയുടെ ആരാധകര്‍ വൈകാരികമായി പ്രതികരിക്കുന്നത് തടയുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ തമിഴ്‌നാട് പൊലീസ് സ്വീകരിക്കുന്നുണ്ട്. പൊലീസ് യൂനിഫോമില്‍ സംഘര്‍ഷ സാധ്യതയുള്ള പ്രദേശങ്ങളില്‍ അധിക സേനയെ വിന്യസിച്ച് സ്ഥിതിഗതികള്‍ പൂര്‍ണമായും നിയന്ത്രണത്തിലാക്കുകയാണ് പൊലീസ് ലക്ഷ്യം വയ്ക്കുന്നത്.
https://www.facebook.com/Malayalivartha



























