40 കോടിയുടെ അസാധു നോട്ട് മാറ്റിയെടുത്ത രണ്ട് ആക്‌സിസ് ബാങ്ക് മാനേജര്‍മാര്‍ പിടിയില്‍

40 കോടിയുടെ പഴയ നോട്ടുകള്‍ മാറ്റിയെടുത്ത രണ്ട് ആക്‌സിസ് ബാങ്ക് മാനേജര്‍മാര്‍ പിടിയില്‍. ഡല്‍ഹി കശ്മീരി ഗേറ്റ് ബ്രാഞ്ചിലെ മാനേജര്‍മാര്‍ മൂന്ന് അക്കൗണ്ടുകളിലൂടെയാണ് അസാധുനോട്ടുകള്‍ മാറ്റിയെടുത്തത്. ഇതിന് പകരമായി സ്വര്‍ണക്കട്ടികളാണ് ഇവര്‍ കൈക്കൂലിയായി വാങ്ങിച്ചതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.
കശ്മീരി ഗേറ്റില്‍ നിന്നും 3.5 കോടി രൂപയുടെ നോട്ടുകളുമായി മൂന്ന് പേരെ കഴിഞ്ഞ മാസം പൊലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് ബാങ്ക് മാനേജര്‍മാരായ ശശാങ്ക് സിങ്ങിന്റെയും വിനീത് ഗുപ്തയുടേയും പങ്ക് വെളിപ്പെട്ടത്. പലരുടേയും പക്കലുള്ള അസാധു നോട്ടുകള്‍ തങ്ങളുടെ മൂന്ന് അക്കൗണ്ടുകളില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുകയായിരുന്നു. ഈ പണമുപയോഗിച്ച് ഇവര്‍ സ്വര്‍ണം വാങ്ങിയിട്ടുണ്ട്. പണം നിക്ഷേപിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് ശേഖരിച്ചുവരികയാണ്.
https://www.facebook.com/Malayalivartha



























