അതെന്താ ഞങ്ങള്‍ക്കും അനുഭവം പറഞ്ഞുകൂടേ; കനിയുടെ മെമ്മറീസ് ഓഫ് മെഷീനു മറുപടിയുമായി യുവാവിന്റെ മെമ്മറീസ് ഓഫ് മിഷന്‍

വിവാദമായ കനിയുടെ മെമ്മറീസ് ഓഫ് മെഷീന്‍ എന്ന ഷോട്ട് ഫിലിമിനെതിരെ മറുപടിയുമായി യുവാവിന്റെ മെമ്മറീസ് ഓഫ് മിഷന്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഇതില്‍ പ്രത്യേകത വേറെന്നുമല്ല ആണ്‍കുട്ടിയുടെ മറുപടിയാണ് പ്രമേയം. തിരുവനന്തപുരം സ്വദേശിയും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന രതീഷ് രോഹിണിയാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.
തികച്ചും വ്യത്യസ്തമായ പ്രമേയവുമായി വിവാദങ്ങള്‍ സൃഷ്ടിച്ച ഷോര്‍ട്ട് ഫിലിമായിരുന്നു മെമ്മറീസ് ഓഫ് മെഷീന്‍. അതില്‍ നിന്നും കടമെടുത്ത ആശയമാണ് രതീഷ് ഈ ഷോര്‍ട്ട് ഫിലിമിലൂടെ ചെയ്തിരിക്കുന്നത്. തികച്ചും സ്വാഭാവികമായ അഭിനയത്തിലൂടെ രതീഷ് ചിത്രത്തെ മികവുറ്റതാക്കി. സംവിധാനം, ക്യാമറ അരുണ്‍ സോള്‍.
https://www.facebook.com/Malayalivartha



























