ജയലളിതയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു; ചെന്നൈ യുഎസ് കോണ്‍സുലേറ്റിലെ വീസ അഭിമുഖങ്ങള്‍ നിര്‍ത്തിവച്ചു
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ ചെന്നൈയിലെ യുഎസ് കോണ്‍സുലേറ്റിലെ വീസ അഭിമുഖങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. അപേക്ഷകരെ ഇ-മെയില്‍ വഴി വിവരം അറിയിക്കും. വീസ അഭിമുഖങ്ങള്‍ ഉള്‍പ്പെടെയുള്ളവ എപ്പോള്‍ പുനഃരാരംഭിക്കുമെന്ന കാര്യം പിന്നീട് അറിയിക്കുമെന്നും യുഎസ് കോണ്‍സുലേറ്റ് അറിയിച്ചു.
കോണ്‍സുലേറ്റിലെ ജീവനക്കാരുടെ എണ്ണത്തിലും കുറവു വരുത്തി. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സ്തംഭിക്കാതിരിക്കാന് കുറച്ച് ജീവനക്കാരെ മാത്രമാണ് നിലനിര്‍ത്തിയിരിക്കുന്നത്.
തമിഴ്നാട്ടിലുള്ള അമേരിക്കന്‍ പൗരന്മാര്ക്കെല്ലാം അടിയന്തര സന്ദേശങ്ങളും കോണ്‍സുലേറ്റ് നല്‍കിയിട്ടുണ്ട്. സമാധാനപരമായ കൂട്ടായ്മകള്‍ പോലും എപ്പോള്‍ വേണമെങ്കിലും സംഘര്‍ഷത്തിലേക്കു നീങ്ങാമെന്നും ജാഗ്രത പാലിക്കണമെന്നും സന്ദേശത്തില്‍ പറയുന്നു. ആളുകള്‍ ധാരാളമായി കൂടിച്ചേരുന്ന സ്ഥലത്തേക്കു പോകുന്നതു പരമാവധി ഒഴിവാക്കണം. സംഭവങ്ങളുടെ പുരോഗതി അറിയാന്‍
പ്രാദേശിക വാര്‍ത്തകള്‍ ശ്രദ്ധിക്കണമെന്നും സന്ദേശത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. സേവനങ്ങള്‍ക്കോ മറ്റു സുരക്ഷാകാര്യങ്ങള്ക്കോ കോണ്‍സുലേറ്റുമായി ടെലിഫോണില്‍ ബന്ധപ്പെടാന്‍ സാധിച്ചില്ലെങ്കില്‍ ഡല്‍ഹിയിലെ യുഎസ് എംബസിയുമായി ബന്ധപ്പെടണമെന്നും യുഎസ് പൗരന്മാര്ക്ക് നല്കിയ സന്ദേശത്തില്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha