അപ്പോളോ ആശുപത്രി പരിസരത്ത് സംഘര്‍ഷം
ജയലളിത മരിച്ചെന്ന് ചില തമിഴ് ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ അപ്പോളോ ആശുപത്രി പരിസരത്ത് സംഘര്‍ഷം. അക്രമാസക്തരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് കല്ലെറിഞ്ഞു. കനത്ത സുരക്ഷയുണ്ടായിട്ടും ജനം ആശുപത്രിയിലേക്ക് തള്ളിക്കയറുന്ന സ്ഥിതിയുണ്ടായി. തുടര്‍ന്ന് പൊലിസ് ലാത്തിച്ചാര്‍ജ് നടത്തി. പരിസരത്തെ ബാരിക്കേഡുകള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തകര്‍ത്തു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും അക്രമമുണ്ടായി. വന്‍ പൊലിസ് സാന്നിദ്ധ്യം ഉണ്ടായിട്ടും അക്രമം പൂര്‍ണമായും നിര്‍ത്താന്‍ പൊലിസിനായില്ല.
https://www.facebook.com/Malayalivartha