തെലുങ്ക് നടന് ബാലകൃഷ്ണയുടെ ഭാര്യയുടെ പക്കല്‍ നിന്ന് പത്ത് ലക്ഷം രൂപയുടെ അസാധു നോട്ടുകള്‍ പിടിച്ചെടുത്തു
തെലുങ്ക് സൂപ്പര്‍ താരം എന്‍. ബാലകൃഷ്ണയുടെ ഭാര്യ വസുന്ധരാ ദേവിയില്‍ നിന്ന് പത്ത് ലക്ഷം രൂപയുടെ അസാധു നോട്ടുകള്‍ പിടിച്ചെടുത്തു. തിരുപ്പതിക്ക് സമീപമുള്ള റെനിഗുണ്ട എയര്‍പോര്‍ട്ടില്‍ വച്ചാണ് പണം പിടിച്ചെടുത്തത്. വസുന്ധരാ ദേവി ഹൈദരാബാദില്‍ നിന്ന് എത്തിയതായിരുന്നു.
പിടിച്ചെടുത്ത നോട്ടുകള്‍ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും പഴയ നോട്ടുകളാണ്. എയര്‍പോര്‍ട്ടിലെ സുരക്ഷാ വിഭാഗവും ആദായനികുതി വകുപ്പ് അധികൃതരും വസുന്ധരയെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ വസുന്ധര ആദായനികുതി രേഖകള്‍ ഹാജരാക്കി. വെങ്കിടേശ്വര ക്ഷേത്രത്തില്‍ ഭണ്ഡാരത്തില് ഇടുന്നതിനായി കൊണ്ടു വന്നതാണ് പണം എന്നാണ് അവര്‍ നല്കിയ വിശദീകരണം. തുടര്‍ന്ന് പണം കൊണ്ടു പോകാന്‍ അവര്‍ക്ക് അനുമതി നല്കി. തെലുങ്ക് ദേശം പാര്‍ട്ടിയുടെ നേതാവും ആന്ധ്രപ്രദേശ് നിയമസഭാംഗവുമാണ് ബാലകൃഷ്ണ.
https://www.facebook.com/Malayalivartha