നാവികസേനയുടെ യുദ്ധക്കപ്പലായ ഐ.എന്‍.എസ്. ബത്വ മറിഞ്ഞു; രണ്ടു നാവികര്‍ മരിച്ചു

നാവികസേനയുടെ യുദ്ധക്കപ്പലായ ഐ.എന്‍.എസ്. ബത്വ മുംബൈ ഡോക്‌യാര്‍ഡില്‍ മറിഞ്ഞു. രണ്ട് നാവികര്‍ മരിച്ചു. 15 പേര്‍ക്കു പരുക്കേറ്റു. ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവമുണ്ടായത്.. അഴിച്ചുപണിക്കുശേഷം െ്രെഡ ഡോക്കില്‍നിന്ന് കടലിലേക്ക് ഇറക്കവേ കപ്പല്‍ ഒരുവശത്തേക്കു മറിയുകയായിരുന്നു. ഡോക് ബ്ലോക്ക് സംവിധാനത്തിന്റെ തകരാറാണ് അപകടകാരണമെന്നു സംശയിക്കുന്നതായി നാവികസേനാ ക്യാപ്റ്റന്‍ ഡി.കെ. ശര്‍മ പറഞ്ഞു. പടിഞ്ഞാറന്‍ നാവിക കമാന്‍ഡിന്റെ പ്രധാന യുദ്ധക്കപ്പലുകളിലൊന്നാണ് ഐ.എന്‍.എസ്. ബത്വ.
ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ചതാണ് 3,850 ടണ്ണിന്റെ ഈ യുദ്ധക്കപ്പല്‍. ഉറാന്‍ കപ്പല്‍വേധ മിസൈലുകളും ബറാക്1 ആകാശത്തേക്കു തൊടുക്കാവുന്ന മിസൈലുകളും ടോര്‍പ്പിഡോകളും വഹിക്കുന്ന കപ്പലാണിത്. 126 മീറ്റര്‍ നീളമുള്ള കപ്പലിനു മണിക്കൂറില്‍ 56 കിലോമീറ്ററാണു പരമാവധി വേഗം. 2014 ല്‍ മറ്റൊരു കപ്പലുമായി കൂട്ടിയിടിച്ച് ഐ.എന്‍.എസ്. ബത്വ മുങ്ങിയിരുന്നു. യമുനാ നദിയുടെ പോഷകനദിയായ ബത്വയുടെ പേരാണു ഈ കപ്പലിനു നല്‍കിയിട്ടുള്ളത്.
https://www.facebook.com/Malayalivartha



























