Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

കരുണയില്ലാതെ വീണ്ടുമൊരു ഡിസംബര്‍

06 DECEMBER 2016 11:17 AM IST
മലയാളി വാര്‍ത്ത

1987 ഡിസംബര്‍ 24 ന്റെ രാത്രിയിലും തമിഴ്മക്കള്‍ കണ്ണീരില്‍ നനഞ്ഞ പ്രാര്‍ഥനകളോടെ അപ്പോളോ ആശുപത്രിക്കുമുന്നില്‍ കാത്തുനിന്നിരുന്നു. ജീവിതത്തിനും മരണത്തിനുമിടയിലെ നൂല്‍പ്പാലത്തില്‍ നിന്നിരുന്ന പുരട്ചി തലൈവര്‍ക്ക് വൃക്ക നല്‍കാനെത്തിയവരായിരുന്നു അവര്‍. പ്രാര്‍ഥനകളെല്ലാം വിഫലമാക്കി അദ്ദേഹം ജീവിതത്തിന്റെ തിരയൊഴിഞ്ഞപ്പോള്‍ തമിഴകം ഒരു വലിയ പൊട്ടിക്കരച്ചിലായി. ഇന്ന്, ഇരുപത്തൊമ്പതു വര്‍ഷത്തിനിപ്പുറമുള്ള ഈ ഡിസംബറിലും അപ്പോളോയ്ക്കു മുന്നില്‍ നെഞ്ചിടിപ്പോടെ തമിഴ്‌നാട് പ്രാര്‍ഥിച്ചുനിന്നു. ജീവന്റെ നൂലിഴ പൊട്ടാതെ പൊരുതിയിരുന്നത് പുരട്ചി തലൈവിയായിരുന്നു; തമിഴ്മക്കളുടെ അമ്മ, എംജിആറിന്റെ പ്രിയ തോഴി. ഇത്തവണയും മരണം കനിവു കാട്ടിയില്ല. ചരിത്രം ആവര്‍ത്തിക്കുകയായിരുന്നു.

എംജിആറിന്റെ മരണം പുറംലോകത്തെ അറിയിച്ചത് പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു. ആരാധകരുടെ വൈകാരിക പ്രതികരണം അതിരുവിടുമെന്ന കണക്കുകൂട്ടലിലായിരുന്നു അത്. എന്നിട്ടും ആ മരണത്തെത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ പലയിടത്തും കലാപസമാനമായ അവസ്ഥയായിരുന്നു. നിയന്ത്രണം വിട്ട ആരാധകരില്‍ ചിലര്‍ ആത്മഹത്യ ചെയ്തു. ചിലര്‍ കണ്ണില്‍ക്കണ്ടതിനെല്ലാം നേരേ അക്രമമഴിച്ചുവിട്ടു. ജയയുടെ മരണവിവരവും പുറത്തുവിട്ടത് രാത്രിയോടെയാണ്. എംജിആറിന്റെ മരണത്തിനു പിന്നാലെയുണ്ടായ അക്രമങ്ങളുടെ ഓര്‍മയിലാവണം, ജയയുടെ മരണവിവരം പുറത്തുവിടുന്നതിനു മുന്‍പ് അധികാരികള്‍ വേണ്ടത്ര മുന്‍കരുതലെടുത്തത്.


എം.ജി.ആറിനും ജയലളിതയ്ക്കും സമാനതകളുണ്ട്. അതിലേറെ ഭിന്നതകളുമുണ്ട്. സിനിമയും അധികാരവും ഇടകലര്‍ന്ന ഒരു ഫാന്റസി എംജിആറിന്റെ വ്യക്തിത്വത്തിലുണ്ടായിരുന്നു. അതോടൊപ്പംതന്നെ, ജനങ്ങളോടു ചേര്‍ന്നുനില്‍ക്കുന്ന രാഷ്ട്രീയ നേതാവുമായിരുന്നു എംജിആര്‍. എന്നാല്‍ ജനങ്ങളില്‍നിന്ന് അകലം പാലിച്ച്, അധികാരത്തിന്റെ വിരാട രൂപമായാണ് ജയലളിത ഭരിച്ചത്.


സിനിമയില്‍നിന്നു രാഷ്ട്രീയത്തിലേക്കും പിന്നീട് മുഖ്യമന്ത്രിപദത്തിലേക്കും എത്തിയ എംജിആര്‍ തന്നെയാണ് സിനിമയിലെ താരറാണിയിലേക്കും തമിഴകത്തിന്റെ അമ്മയിലേക്കുള്ള പാത ജയലളിതയ്ക്കും തുറന്നുകൊടുത്തത്. ജയലളിതയുടെ ആദ്യ തമിഴ്ചിത്രം 'വെണ്‍നിറ ആടൈ' കണ്ട എംജിആര്‍ തന്റെ 'അടിമൈ പെണ്‍' എന്ന അടുത്ത ചിത്രത്തിലേക്കു ജയയെ നിര്‍ദേശിച്ചു. അവിടെനിന്നാണ് ജയയും എംജിആറും തമ്മിലുള്ള സൗഹൃദം ആരംഭിക്കുന്നത്. തുടര്‍ന്ന് 28 ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചു.


താരമായും ഭരണാധികാരിയായും തമിഴിന്റെ ഹൃദയം കവര്‍ന്ന ഇരുവരും തമിഴ്‌നാട് സ്വദേശികളല്ല എന്നുള്ളതും എടുത്തുപറയേണ്ട സമാനതയാണ്. തമിഴ്‌നാട്ടില്‍നിന്നു മൈസൂരിലേക്കു താമസം മാറ്റിയ അയ്യങ്കാര്‍ കുടുംബത്തില്‍ 1948 ഫെബ്രുവരി 24നായിരുന്നു ജയലളിതയുടെ ജനനം. എംജിആര്‍ ആകട്ടെ, ശ്രീലങ്കയില്‍ ജനിച്ച പാലക്കാട് സ്വദേശിയും.


ജയലളിത എന്ന സിനിമാനടിയില്‍നിന്ന് തമിഴകത്തെ അതീവസ്വാധീനശക്തിയായ 'അമ്മ'യിലേക്കുള്ള അവരുടെ യാത്രയ്ക്ക് നാന്ദി കുറിച്ചതും എംജിആറുമായുള്ള ബന്ധമായിരുന്നു. എംജിആറിന്റെ ശവസംസ്‌കാരത്തിനായുള്ള യാത്രയ്ക്കിടെ വാഹനത്തില്‍നിന്ന് അദ്ദേഹത്തിന്റെ ബന്ധുക്കളും ചില എംഎല്‍എമാരും ജയലളിതയെ തള്ളിയിടുകയും അസഭ്യവര്‍ഷം നടത്തി അപമാനിക്കുകയും ചെയ്ത ചിത്രം തമിഴ്‌നാട്ടുകാര്‍ ഇന്നും മറക്കാനിടയില്ല.

1987ല്‍ അദ്ദേഹം മരിക്കുമ്പോള്‍ യാതൊരു വിവരവും ജയയെ അറിയിച്ചിരുന്നില്ല. ഒടുവില്‍ ചെന്നൈയിലെ രാജാജി ഹാളില്‍ മൃതദേഹത്തിനരികെ ഭക്ഷണം പോലുമില്ലാതെ നിന്ന ജയലളിതയെ പാര്‍ട്ടി അണികളായ വനിതകള്‍ ദേഹോപദ്രവം നടത്തി അവിടെ നിന്നു നീക്കാന്‍ ശ്രമിച്ചിരുന്നു. ഇന്ന് അതേ രാജാജി ഹാളില്‍ ജയലളിതയുടെ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. എംജിആര്‍ അന്ത്യവിശ്രമം കൊള്ളുന്ന മറീന തന്നെയാകും ജയലളിതയുടെയും നിത്യനിദ്രയ്ക്കുള്ള വേദിയാകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (19 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (1 hour ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (1 hour ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (1 hour ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (2 hours ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (2 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (2 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (3 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (3 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (3 hours ago)

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം  (4 hours ago)

നിതിൻ രാജിന്റെ മരണത്തിൽ പ്രിൻസിപ്പലിനെയും അധ്യാപികയെയും പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്....  (4 hours ago)

നീറ്റ് പി.ജി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു...  (4 hours ago)

കണ്ണീർക്കാഴ്ചയായി... കിളിമാനൂരിൽ തേങ്ങ ദേഹത്ത് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം...  (4 hours ago)

Malayali Vartha Recommends