സുഷമ സ്വരാജിന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ അടുത്തയാഴ്ച നടക്കുമെന്ന് സൂചന

വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ അടുത്തയാഴ്ച നടക്കുമെന്ന് സൂചന. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ കഴിയുന്ന അവര്‍ക്ക് വൃക്ക നല്‍കാന്‍ നിരവധിപ്പേരാണ് സന്നദ്ധത അറിയിച്ചെത്തിയത്.
ഇപ്പോള്‍ സുഷമയുടെ ബന്ധുക്കളിലൊരാളുടെ വൃക്കയാണ് അവര്‍ സ്വീകരിക്കുകയെന്നാണ് വിവരങ്ങള്‍. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ്ക്ക് വിധേയയാവുന്ന അവരുടെ ആരോഗ്യ നിലയില്‍ മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്നും ആശുപത്രി അധികൃതര്‍ അറിച്ചു.
https://www.facebook.com/Malayalivartha



























