Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

ഒന്നാം റാങ്കോടെ പത്താം ക്ലാസ് പാസായി, സിനിമയിലെത്തുന്നത് പകരക്കാരിയായി; ജയലളിതയെക്കുറിച്ച് അറിയാത്ത 10 കാര്യങ്ങള്‍

06 DECEMBER 2016 03:33 PM IST
മലയാളി വാര്‍ത്ത

പകരം വെക്കാനില്ലാത്ത തന്റേടവും കരളുറപ്പും അതായിരുന്നു സാക്ഷാല്‍ തലൈവി. തമിഴ് ജനതയുടെ അമ്മ വിടവാങ്ങി. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ വിയോഗത്തോടെ ചരിത്രമായത് ഇന്ത്യയിലെ തന്നെ ഏറ്റവും ശക്തയായ സ്ത്രീ നേതാക്കന്മാരില്‍ ഒരാളെയാണ്. പുരട്ചി തലൈവിയെക്കുറിച്ച് ജനങ്ങള്‍ക്ക് പരിചിതമല്ലാത്ത 10 കാര്യങ്ങള്‍ ഇതാ. 
1) തന്റെ അമ്മയുടെ പാത പിന്തുടര്‍ന്നാണ് ജയലളിതയും സിനിമരംഗത്തെക്ക് പ്രവേശിക്കുന്നത്. തമിഴ്‌സിനിമകളിലെയും, നാടകങ്ങളിലെയും സാന്നിധ്യമായിരുന്നു ജയലളിതയുടെ അമ്മ. ബാലതാരമായിട്ടാണ് ജയ അഭിനയരംഗത്തേക്കെത്തുന്നത്. 15ആം വയസ്സില്‍ കന്നഡ ചിത്രമായ ചിന്നാഡ ഗോംബെയിലെ നായികയായും ജയ അഭിനയിച്ചു.
2) ഒരു തികഞ്ഞ കലാകാരി കൂടിയായിരുന്നു ജയലളിത. സംഗീതം, നൃത്തം തുടങ്ങിയവയില്‍ കഴിവ് തെളിയിച്ചിട്ടുള്ള ജയലളിത ഭരത നാട്യം, മോഹിനിയാട്ടം, മണിപ്പൂരി, കഥക് തുടങ്ങിയ വിവിധ നൃത്തരൂപങ്ങളില്‍ പരിശീലനം നേടിയിട്ടുണ്ട്. 
3)പുരട്ചി തലൈവി എന്നാണ് ജയലളിത അറിയപ്പെടുന്നത്. എന്നാല്‍ അടുത്ത സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും, സിനിമാപ്രവര്‍ത്തകര്‍ക്കും ജയലളിത അമ്മുവാണ്. 
4)തമിഴ്‌നാട്ടില്‍ നിന്നും ഒന്നാം റാങ്കോടെയാണ് ജയലളിത പത്താം ക്ലാസ് പാസ് ആയത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി മൂലം ജയയ്ക്ക് പഠനം തുടരാന്‍ സാധിച്ചില്ല. 
5) ആയിരത്തില്‍ ഒരുവനാണ് ജയലളിതയുടെ എംജിആറിന്റെ കൂടെയുള്ള ആദ്യ ചിത്രം. അറുപതുകളിലും എഴുപതുകളിലുമായിരുന്നു ജയലളിത എംജിആറിന്റെ നായികയായത്. അരപ്പാവാട ധരിച്ച് തമിഴ് സിനിമയില്‍ നായികയായ ആദ്യ നടി എന്ന പ്രത്യേകതയും ജയലളിതയ്ക്കായിരുന്നു. 
6) തമിഴ്, കന്നഡ ചിത്രങ്ങള്‍ക്ക് പുറമേ ഹിന്ദി ചിത്രത്തിലും ജയലളിത വേഷമിട്ടിട്ടുണ്ട്. 1968ല്‍ ധര്‍മേന്ദ്ര നായകനായ ഇസ്സത്ത് എന്ന സിനിമയിലാണ് ജയയുടെ ഹിന്ദി സിനിമാപ്രവേശം.
7) 1965മുതല്‍ 1980 വരെയുള്ള കാലയളവാണ് ജയയുടെ സിനിമാ ജീവിതത്തിലെ തിരക്കേറിയ സമയം. തമിഴ്‌നാട്ടില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികയും ജയലളിതയായിരുന്നു. 140 സിനിമകളിലാണ് ജയ വേഷമിട്ടത്. ഇതില്‍ 120ഉം ബ്ലോക്ക്ബസ്‌റ്റേഴ്‌സുകളായിരുന്നു.
8)1984ണ് ജയലളിത രാജ്യസഭാംഗമാകുന്നത്. ഇംഗ്ലീഷ് ഭാഷയിലും, മറ്റു നിരവധി ഭാഷകളിലുമുള്ള വാക്ചാതുര്യമാണ് എംജിആറിന് പിന്‍ഗാമിയായി ജയയെ തെരഞ്ഞെടുക്കാന്‍ കാരണം.
9) തമിഴ്‌നാടിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ വനിതാ മുഖ്യമന്ത്രിയാണ് ജയലളിത. 2011 മെയ് 16ന് ജയലളിതയെന്ന അമ്മ ഒരിക്കല്‍ കൂടി തമിഴ്‌നാട് മുഖ്യമന്ത്രിയായി. മൂന്ന് വര്‍ഷത്തിന് ശേഷം അഴിമതിക്കേസ് ജയലളിതയ്ക്ക് വീണ്ടും തിരിച്ചടി നല്‍കി.
10) 2015 ല്‍ അനധികൃത സ്വത്ത് സമ്പാദന കേസില്‍ കര്‍ണ്ണാടക ഹൈകോടതി ജയലളിതയെ വെറുതെ വിട്ടതോടെ മെയ് 23 ന് വീണ്ടും മുഖ്യമന്ത്രി കസേരയിലേക്ക്. അയോഗ്യയായിരുന്നതിനാല്‍ ഡോ:രാധാകൃഷണന്‍ നഗറില്‍ നിന്നും ജയലളിത 2015 ജൂണ്‍ 27 ന് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ച വിജയം കൈവരിച്ച അമ്മ 2016 മെയ് 23 ന് തമിഴ്‌നാട് മുഖ്യമന്ത്രിയായി ജയലളിത സത്യപ്രതിജ്ഞ ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (23 minutes ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (59 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (1 hour ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (2 hours ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (2 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (3 hours ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (3 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (3 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (4 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (4 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (4 hours ago)

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം  (4 hours ago)

നിതിൻ രാജിന്റെ മരണത്തിൽ പ്രിൻസിപ്പലിനെയും അധ്യാപികയെയും പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്....  (5 hours ago)

നീറ്റ് പി.ജി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു...  (5 hours ago)

Malayali Vartha Recommends