ഇന്ത്യന്‍ ആര്‍മിക്കുള്ളിലെ കൊടിയ പീഡനത്തിന്റെ വീഡിയോ വൈറലായി

ഇന്ത്യന്‍ ആര്‍മിയിലേയ്ക്ക് റിക്രൂട്ട് ചെയ്യപ്പെടുന്ന യുവാക്കളെ കൊടിയ പീഡനത്തിന് വിധേയമാക്കുന്നതിന്റെ വീഡിയോ പുറത്ത്. ഇതാദ്യമായിട്ടല്ല ഇത്തരം വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
പുതിയ കേഡറ്റുകളെ കൂടുതല്‍ ശക്തരാക്കുക എന്ന ഉദ്ദേശത്തോടെ ഇത്തരം ശിക്ഷാരീതികള്‍ പതിവാണെന്നത് പരസ്യമായ രഹസ്യമാണ്. എന്നാല്‍ ശിക്ഷയല്ലാതെ മുതിര്‍ന്ന കേഡറ്റുകള്‍ പുതിയ കേഡറ്റുകളെ റാഗിംഗിന് വിധേയരാക്കുന്ന രീതി പല ക്യാമ്ബുകളിലുമുണ്ടെന്ന് ഉന്നത സൈനീക പദവികളില്‍ നിന്നും വിരമിച്ച എയര്‍ വൈസ് മാര്‍ഷല്‍ (റിട്ട.) കമല്‍ ഖന്ന പറയുന്നു. ഈ രീതികള്‍ ക്യാമ്ബിന്റേയും കേഡറ്റുകളുടേയും ചുമതലയുള്ള ഉദ്യോഗസ്ഥരെ ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം പറയുന്നു.
നിരവധി പേരാണ് വീഡിയോക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരിക്കുന്നത്. ശിക്ഷയാണെങ്കില്‍ പോലും ഇത് ന്യായീകരിക്കത്തക്കതല്ലെന്നും അവര്‍ പറയുന്നു.
https://www.facebook.com/Malayalivartha



























