പശ്ചിമബംഗാളില്‍ ട്രെയിന്‍ പാളം തെറ്റി 12 പേര്‍ക്ക് പരിക്ക്

പശ്ചിമബംഗാളില്‍ ട്രെയിന്‍ പാളം തെറ്റി 12 പേര്‍ക്ക് പരിക്ക്. ബീഹാറിലെ രാജേന്ദ്രനഗറില്‍ നിന്നും ആസാമിലെ ഗുവാഹട്ടിയിലേക്ക് പോവുകയായിരുന്ന ക്യാപ്പിറ്റല്‍ എക്‌സപ്രസ് ട്രെയിനാണ് അപകടത്തില്‍പെട്ടത്.
രാത്രി ഒമ്പതു മണിയോടെ കൊല്‍ക്കത്തയില്‍ നിന്നും 720 കിലോമീറ്റര്‍ അകലെയുള്ള സമുക്തല റോഡിന് സമീപത്താണ് അപകടമുണ്ടായിരിക്കുന്നത്.
പരിക്കുപറ്റിയവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യാത്രക്കാരെ ബസ്സകുളിലുമായി ഗുവാഹട്ടിയിലേക്ക് എത്തിക്കുന്നതിനായി ഏര്‍പ്പാടുകള്‍ ചെയ്തതായി അധികൃതര്‍ അറിയിച്ചു. നവംബറിലാണ് രാജ്യത്തെ നടക്കിയ ഇന്‍ഡോര്‍ പാട്‌ന ട്രെയിന്‍ ദുരന്തമുണ്ടായത്. അന്ന് നൂറിലധികം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha



























