ഇന്ത്യയുടെ റിമോട്ട് സെന്‍സറിങ്ങ് ഉപഗ്രഹമായ റിസോഴ്‌സ് സാറ്റ്-2A വിജയകരമായി വിക്ഷേപിച്ചു

ഇന്ത്യയുടെ റിമോട്ട് സെന്‍സറിങ്ങ് ഉപഗ്രഹമായ റിസോഴ്‌സ് സാറ്റ്-2A വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് പി.എസ്.എല്‍.വി-സി36 റോക്കറ്റാണ് രാവിലെ 10.25ന് 1235 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹവുമായി കുതിച്ചത്. 18 മിനുട്ടു കൊണ്ട് ഉപഗ്രഹം 817 കിലോമീറ്റര്‍ ദൂരത്തുളള സൗരകേന്ദ്രീകൃതമായ ഭ്രമണപഥത്തില്‍ എത്തി.
1994-2016 കാലഘട്ടത്തില്‍ പി.എസ്.എല്‍.വി 121 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു. അതില്‍ 79 എണ്ണം വിദേശ ഉപഗ്രഹങ്ങളും 42 എണ്ണം ഇന്ത്യയുടെതുമാണ്.
https://www.facebook.com/Malayalivartha



























