ജയലളിതയുടെ രോഗത്തിലും വിയോഗത്തിലും മനംനൊന്ത് 77 പേര്‍ മരിച്ചതായി എഡിഎംകെ നേതൃത്വം

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ രോഗത്തിലും വിയോഗത്തിലും മനംനൊന്ത് 77 പേര്‍ മരിച്ചതായി എഡിഎംകെ നേതൃത്വം. നേരത്തെ, 26 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നതെങ്കിലും 77 പേര്‍ മരിച്ചതായി പാര്‍ട്ടി നേതൃത്വം അറിയിച്ചു. ഇവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ മൂന്നു ലക്ഷം രൂപവീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, ജയയുടെ വിയോഗത്തില്‍ മനംനൊന്ത് ജീവനൊടുക്കാന്‍ ശ്രമിച്ച പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ചികിത്സാ സഹായമായി 50000 രൂപ വീതം നല്‍കുമെന്നും പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി.
ഞായറാഴ്ച വൈകിട്ട് ഹൃദയാഘാതത്തെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട ജയലളിത തിങ്കളാഴ്ചയാണ് മരിച്ചത്. സെപ്റ്റംബര്‍ 22നാണ് അണുബാധയെ തുടര്‍ന്ന് ജയലളിതയെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha



























