സുരേന്ദ്രന്‍ ദേശീയ നേതൃത്വത്തിലേയ്ക്ക്; തമിഴ്‌നാടിന്റെ ചുമതല: ബിജെപി നേതൃത്വത്തില്‍ വന്‍ അഴിച്ചു പണി

സുരേന്ദ്രന്റെ വിവാദമായ പോസ്റ്റ് ചുമ്മാതായിരുന്നില്ല പലതും മുമ്പില്‍ക്കണ്ടു തന്നെയായിരുന്നു.കെ.സുരേന്ദ്രനെ തേടി പാര്‍ട്ടിയില്‍ പുതിയ പദവിയെത്തുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും ദേശീയ നേതൃത്വത്തിലേയ്ക്കാണ് ഇപ്പോള്‍ സുരേന്ദ്രന്‍ ഉയരുന്നത്. ദേശീയ സെക്രട്ടറി പദത്തില്‍ സുരേന്ദ്രനെ പ്രഖ്യാപിച്ച ശേഷം തമിഴ്‌നാടിന്റെ ചുമതലയുള്ള ഏഴംഗ കമ്മിറ്റിയിലും ഉള്‍പ്പെടുത്തിയേക്കുമെന്ന സൂചനയും ലഭിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ബിജെപി പ്രസിഡന്റ് അമിത് ഷാ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനുമായി നടത്തിക്കഴിഞ്ഞതായാണ് സൂചനകള്‍.
ജയലളിതയുടെ മരണത്തെ തുടര്‍ന്നു തമിഴ്‌നാട്ടിലെ സാഹചര്യങ്ങള്‍ പഠിക്കുന്നതായി പ്രാദേശിക തലത്തില്‍ പ്രവര്‍ത്തി പരിചയമുള്ള നേതാക്കളെ ഉള്‍പ്പെടുത്തി ബിജെപി ദേശീയ കമ്മിറ്റി പ്രത്യേകം കോര്‍ കമ്മിറ്റിക്കു രൂപം നല്‍കുന്നുണ്ട്. ആറംഗ കമ്മിറ്റിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെയും ഉള്‍പ്പെടുത്തുമെന്നാണ് സൂചനകള്‍. ഇതോടൊപ്പം സംസ്ഥാന ബിജെപിയില്‍ ആര്‍എസ്എസ് ബന്ധമുള്ളവര്‍ മാത്രം മതിയെന്ന തീരുമാനത്തെ തുടര്‍ന്നും പാര്‍ട്ടിയില്‍ പ്രത്യേക അഴിച്ചു പണിനടത്താനുള്ള സാധ്യതകളും ആരംഭിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ സംസ്ഥാന കമ്മിറ്റി അഴിച്ചു പണിയുമ്പോള്‍ സുരേന്ദ്രന്റെ സേവനം ദേശീയ തലത്തില്‍ വിനിയോഗിക്കുന്നതിനുള്ള സാധ്യത തെളിയുന്നത്. ഇതോടൊപ്പം തമിഴ്‌നാട്ടില്‍ ബിജെപിയ്ക്കു വിജയ സാധ്യത തെളിയണമെങ്കില്‍ മലയാളിയായ ഒരു നേതാവിനെ വളര്‍ത്തിയെടുക്കണമെന്ന ജ്യോത്സ്യ പ്രവചനവും തമിഴ്‌നാട് ബിജെപി സംസ്ഥാന കമ്മിറ്റിക്കു ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സുരേന്ദ്രനെ തമിഴ്‌നാടിന്റെ ചുമതലയുള്ള സെക്രട്ടറിയാക്കി കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്നതെന്നാണ് സൂചനകള്‍.
https://www.facebook.com/Malayalivartha



























