ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ് : പൊതുഗതാഗതം തടസ്സപ്പെട്ടു

രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ഇന്നും മൂടല്‍മഞ്ഞിനെ തുടര്‍ന്ന് പൊതുഗതാഗതം തടസപ്പെട്ടു. 94 ട്രെയിനുകള്‍ വൈകിയാണ് സര്‍വീസ് നടത്തുന്നത്. രണ്ട് സര്‍വീസുകള്‍ റദ്ദാക്കുകയും 16 സര്‍വീസുകള്‍ പുനര്‍നിശ്ചയിക്കുകയും ചെയ്തതായി നോര്‍ത്തേണ്‍ റെയില്‍വേ അറിയിച്ചു.
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകളെയും മൂടല്‍മഞ്ഞ് പ്രതികൂലമായി ബാധിച്ചു. ഡല്‍ഹിയില്‍ നിന്നുള്ള ആറ് രാജ്യാന്തരവും ഏഴ് ആഭ്യന്തര വിമാനങ്ങള്‍ വൈകി പുറപ്പെട്ടു. ഒരു ആഭ്യന്തര സര്‍വീസ് റദ്ദാക്കി.
മൂടല്‍മഞ്ഞ് ഡല്‍ഹി ഗുഹാവത്തി റൂട്ടിലെ സര്‍വീസുകളെ ബാധിച്ചതായും യാത്രക്കാര്‍ പുതുക്കിയ ഷെഡ്യൂള്‍ പരിശോധിക്കണമെന്നും ജെറ്റ് എയര്‍വേസ് അറിയിച്ചു. കനത്ത മഞ്ഞിനെ തുടര്‍ന്ന് ബുധനാഴ്ച 21 ട്രെയിനുകള്‍ റദ്ദാക്കുകയും 81 എണ്ണം പുനര്‍നിശ്ചയിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha



























