Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

ജയലളിതയുടെ മരണദിനത്തില്‍ അധികാരത്തിനായി രഹസ്യ നീക്കങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍ മരണവാര്‍ത്ത പുറത്തുവിട്ടതുപോലും മന്ത്രിസഭ അധികാരമേറ്റശേഷം

08 DECEMBER 2016 11:47 AM IST
മലയാളി വാര്‍ത്ത

എല്ലാം ശശികലയും ഭര്‍ത്താവ് നടരാജനും തീരുമാനിച്ചു. ജയ പുറത്താക്കിയ നടരാജന്‍ ഇപ്പോള്‍ കാര്യക്കാരന്‍. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ പിന്‍ഗാമി ആരായിരിക്കും എന്ന കാര്യത്തില്‍ അനിശ്ചിതത്വങ്ങളും അഭ്യൂഹങ്ങളും നിലനില്‍ക്കുമ്പോള്‍ പിന്നണിയില്‍ രഹസ്യ നീക്കങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍. ജയലളിതയുടെ മരണ ദിനത്തില്‍ തോഴി ശശികലയുടെയും എതിര്‍വിഭാഗത്തിന്റെയും അണിയറ നീക്കങ്ങള്‍ക്കൊടുവിലാണ് പനീര്‍ശെല്‍വം മുഖ്യമന്ത്രിസ്ഥാനത്തേയ്‌ക്കെത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഹൃദയസ്തംഭനത്തെ തുടര്‍ന്ന് അതീവ ഗുരുതര നിലയിലായതിനു ശേഷം ജയലളിതയുടെ സമീപത്ത് പോകാന്‍ അനുവാദമുണ്ടായിരുന്നത് ശശികലയ്ക്കും മുന്‍ ഐഎഎസ് ഓഫീസറും മലയാളിയുമായ ഷീല ബാലകൃഷ്ണനുമായിരുന്നു. ഞായറാഴ്ചയാണ് ജയലളിതയ്ക്ക് അടിയന്തിരമായി ശസ്ത്രക്രിയ നടത്തിയത്. ഇതിനിടയില്‍ കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു അടക്കമുള്ളവര്‍ ചെന്നൈയില്‍ എത്തുകയും ചെയ്തിരുന്നു. ഈ സമയങ്ങളിലൊക്കെ ജയലളിതയുടെ പിന്‍ഗാമിയെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പിന്നണിയില്‍ സജീവമായിരുന്നു.
ശസ്ത്രക്രിയയ്ക്കു ശേഷം ജയലളിതയുടെ ആരോഗ്യം അതീവ ഗുരുതരസ്ഥിതിയിലായതോടെ തിങ്കളാഴ്ച രാവിലെ എല്ലാ മന്ത്രിമാരുടെയും എഐഎഡിഎംകെ എംഎല്‍എമാരുടെയും യോഗം അപ്പോളോ ആസ്പത്രിയില്‍ ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍വെച്ച് ശശികല, എല്ലാവരെക്കൊണ്ടും മൂന്ന് വെള്ളപ്പേപ്പറുകളില്‍ ഒപ്പിടുവിച്ചിരുന്നതായി ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഒപ്പിടുന്നവരുടെ പേരുകളല്ലാതെ പേപ്പറില്‍ മറ്റൊന്നും ഉണ്ടായിരുന്നില്ല. ഇതുകൂടാതെ, പാര്‍ട്ടി യോഗം നടന്നതായി വ്യക്തമാക്കുന്ന ഒരു രജിസ്റ്ററിലും എല്ലാവരെക്കൊണ്ടും ഒപ്പിടുവിച്ചിരുന്നു.
പിന്നീട് ജയലളിത മരിച്ചതായുള്ള അഭ്യൂഹങ്ങള്‍ക്കിടെ വൈകുന്നേരം ആറുമണിക്ക് പാര്‍ട്ടി ഓഫീസില്‍ എത്തണമെന്ന് എല്ലാ എംഎല്‍എമാര്‍ക്കും നിര്‍ദ്ദേശം ലഭിച്ചു. എന്നാല്‍ ഈ യോഗത്തില്‍ പനീര്‍ശെല്‍വം അടക്കം മുതിര്‍ന്ന അഞ്ച് മന്ത്രിമാര്‍ സന്നിഹിതരായിരുന്നില്ല.
ഈ സമയത്ത് ജയലളിത മരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ നല്‍കിയെങ്കിലും പാര്‍ട്ടി ഓഫീസില്‍നിന്ന് ആരെയും പുറത്തേയ്ക്ക് പോകാന്‍ അനുവദിച്ചില്ല. പിന്നീട്, 11 മണിയോടെ ആദ്യം എത്താതിരുന്ന മന്ത്രിമാര്‍ പാര്‍ട്ടി ഓഫീസിലെത്തുകയും പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രിയായി തീരുമാനിച്ചതായി പാര്‍ട്ടി ചെയര്‍മാന്‍ മധുസൂദനന്‍ പ്രഖ്യാപിക്കുകയും ചെയ്തു. പനീര്‍ശെല്‍വം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അര മണിക്കൂറിനു ശേഷമാണ് ജയലളിത മരിച്ചതായി വെളിപ്പെടുത്തിക്കൊണ്ടുള്ള പ്രസ്താവന പുറത്തിറങ്ങുന്നത്.
പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി അടിയൊഴുക്കുകള്‍ നടന്നതായാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജയലളിത മന്ത്രിസഭയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായ പളനിസാമിയെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കമാണ് ശശികലയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് സൂചന. എന്നാല്‍ വെങ്കയ്യ നായിഡുവിന്റെ ഇടപെടലാണ് പനീര്‍ശെല്‍വത്തെ തന്നെ മുഖ്യമന്ത്രിയാക്കുന്നതിലേയ്ക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളസർക്കാർ സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരി​ഗണനയിൽ...  (15 minutes ago)

സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് ഇന്ന് തുടക്കമാകുന്നു....  (29 minutes ago)

സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശ ( ഇഎസ്എ) പട്ടികയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍  (40 minutes ago)

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (1 hour ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (2 hours ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (2 hours ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (3 hours ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (3 hours ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (4 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (4 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (4 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (4 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (5 hours ago)

Malayali Vartha Recommends