ഭാര്യയോടുള്ള വിരോധംമൂലം യുപിയില്‍ കര്‍ഷകന്‍ സ്വന്തം ലൈംഗികാവയവം മുറിച്ചുകളഞ്ഞു

ഇങ്ങനെയും ഭാര്യയോട് കടുത്ത പ്രതികാരം ചെയ്യുന്ന ആളുകള്‍ ഈ ലോകത്തുണ്ട്. പത്തുവര്‍ഷമായി ലൈംഗികബന്ധത്തിനു വിസമ്മതിക്കുന്ന ഭാര്യയോടുള്ള വിരോധം തീര്‍ക്കാന്‍ ഭര്‍ത്താവ് സ്വന്തം ജനനേന്ദ്രിയം മുറിച്ചു കളഞ്ഞു. ഉത്തര്‍പ്രദേശിലെ കുഗ്രാമത്തില്‍ നടന്ന സംഭവം ആഗോളമാദ്ധ്യമങ്ങള്‍ ആഘോഷമാക്കിയിരിക്കുകയാണ്.
മുപ്പത്തിയേഴു വയസ്സുള്ള ഗസ്സിറാം നിരാശ സഹിക്കവയ്യാതെയാണ് കടുംകൈക്കു മുതിര്‍ന്നത്. മദ്യപിച്ച് ലക്കുകെട്ട് വൈകുന്നേരം വീട്ടിലെത്തിയ ഗസ്സിറാം മഞ്ജരിദേവി(34)യോടു കൂടെക്കിടക്കാന്‍ ആവശ്യപ്പെട്ടു. നടക്കില്ലെന്നു ഭാര്യ കട്ടായം പറഞ്ഞു.
ദേഷ്യവും നിരാശയും സഹിക്കവയ്യാതെ ഗസ്സിറാം ഒരു കത്തിയെടുത്ത് ജനനേന്ദ്രിയം മുറിച്ചു കളയുകയായിരുന്നു. ഒടുക്കം മഞ്ജരിതന്നെ ഭര്‍ത്താവിനെ ആശുപത്രിയില്‍ എത്തിച്ചു. പതിനെട്ടു വര്‍ഷമായി വിവാഹിതരായി കഴിയുന്ന ഇരുവര്‍ക്കും ഒരു പെണ്‍കുട്ടിയും രണ്ട് ആണ്‍കുട്ടികളുമുണ്ട്. ദിവസവും മദ്യപിച്ചെത്തുന്ന ഗസ്സിറാം തന്നെ സ്‌നേഹിക്കാനോ താന്‍ പറയുന്നതു കേള്‍ക്കാനോ കൂട്ടാക്കാറില്ലെന്നാണു മഞ്ജരിദേവി പറയുന്നത്.
https://www.facebook.com/Malayalivartha



























