ചെന്നൈയില്‍ നിന്നും ആദായനികുതി വകുപ്പ് 90 കോടി രൂപയും 100 കിലോ സ്വര്‍ണ്ണവും പിടിച്ചെടുത്തു

ചെന്നൈയില്‍ വ്യാപക ആദായ നികുതി റെയ്ഡ്. നഗരത്തിലെ എട്ടു കേന്ദ്രങ്ങളില്‍ നടന്ന ആദായനികുതി റെയ്ഡില്‍ 90 കോടി രൂപയും 100 കിലോ സ്വര്‍ണവും പിടിച്ചെടുത്തു. തിരുപ്പതി ദേവസ്ഥാനം ബോര്‍ഡ് അംഗം ശേഖര്‍ റെഡ്ഢി, സുഹൃത്ത് ശ്രീനിവാസ റെഡ്ഢി ഇവരുടെ അക്കൗണ്ടന്റ് പ്രേം എന്നിവരുടെ വസതികളിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടന്നത്. പിടിച്ചെടുത്തവയില്‍ 70 കോടി പുതിയ നോട്ടുകളാണ്. കൂടുതല്‍ പരിശോധന നടന്നുവരികയാണ്.
https://www.facebook.com/Malayalivartha



























