ഡി സി സി പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു, ബിന്ദുകൃഷ്ണയാണ് ഏക വനിത

കേരളത്തിലെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി (ഡി.സി.സി) അധ്യക്ഷന്മാരെ പ്രഖ്യാപിച്ചു. പുതുമുഖങ്ങള്‍ മാത്രം ഉള്‍പ്പെട്ടതാണ് പട്ടിക. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ് പ്രഖ്യാപനം നടത്തിയത്. ഡി.സി.സി അധ്യക്ഷന്മാരുടെ പട്ടികയില്‍ യുവാക്കള്‍ക്കാണ് പ്രധാന്യം നല്‍കിയിരിക്കുന്നത്. ബിന്ദുകൃഷ്ണയാണ് ഏക വനിത. ഗ്രൂപ്പിന് പ്രാധാന്യം നല്‍കാതെയാണ് പട്ടിക പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലുള്ള പ്രസിഡന്റുമാര്‍ ആരെയും വീണ്ടും പരിഗണിക്കേണ്ടതില്ലെന്ന് നേരത്തെതന്നെ തീരുമാനിച്ചിരുന്നു.
വിഷയത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, വി.എം സുധീരന്‍ എന്നിവരുമായി ഹൈക്കമാന്‍ഡ് നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. ഡിസിസി പ്രസിഡന്റുമാര്‍: ടി.എന്‍.പ്രതാപന്‍ (തൃശൂര്‍), നെയ്യാറ്റിന്‍കര സുനില്‍ (തിരുവനന്തപുരം), ഐ.സി.ബാലകൃഷ്ണന്‍ (വയനാട്), എം.ലിജു (ആലപ്പുഴ), ബാബു ജോര്‍ജ് (പത്തനംതിട്ട), ടി.ജെ.വിനോദ് (എറണാകുളം), വി.വി.പ്രകാശ് (മലപ്പുറം), ഹക്കിം കുന്നേല്‍ (കാസര്‍ഗോഡ്), സതീശന്‍ പാച്ചേനി (കണ്ണൂര്‍), ടി.സിദ്ദിഖ് (കോഴിക്കോട്), ബിന്ദു കൃഷ്ണ (കൊല്ലം), ജോഷി ഫിലിപ്പ് (കോട്ടയം), ഇബ്രാഹിം കുട്ടി കല്ലാര്‍ (ഇടുക്കി), വി.കെ.ശ്രീകണ്ഠന്‍ (പാലക്കാട്).
https://www.facebook.com/Malayalivartha



























