അസാധുവാക്കപ്പെട്ട അഞ്ഞൂറ് രൂപയുടെ നോട്ട് ഉപയോഗിക്കാവുന്ന കാലാവധി ശനിയാഴ്ചവരെ

അസാധുവാക്കപ്പെട്ട അഞ്ഞൂറ് രൂപയുടെ നോട്ട് ഉപയോഗിക്കാവുന്ന കാലാവധി ഈ മാസം പത്തുവരെയാക്കി പരിമിതപ്പെടുത്തി. റെയില്‍വേ സ്‌റ്റേഷനുകളിലും, സര്‍ക്കാര്‍ ബസുകളിലും, മെട്രോ റെയില്‍ സ്‌റ്റേഷനുകളിലും പഴയ 500 രൂപാ നോട്ടുകള്‍ ഈ മാസം 15 വരെ ഉപയോഗിക്കാമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്.
എന്നാല്‍, ഈ കാലാവധി വെട്ടിച്ചുരുക്കുന്നതായി ചൂണ്ടിക്കാട്ടി ധനമന്ത്രാലയം ഉത്തരവ് ഇറക്കുകയായിരുന്നു. ഇതുപ്രകാരം സബര്‍ബന്‍, മെട്രോ സര്‍വീസുകള്‍, റെയില്‍വേ ടിക്കറ്റ് കൗണ്ടറുകള്‍, സര്‍ക്കാര്‍പൊതുമേഖലാ ബസ് സര്‍വീസുകള്‍ എന്നിവിടങ്ങളില്‍ ഈ മാസം പത്താംതീയതി വരെമാത്രമേ പഴയ 500 രൂപാ നോട്ടുകള്‍ ഉപയോഗിക്കാന്‍ കഴിയൂ.
ട്രെയിനുളിലെ കാറ്ററിങ് സേവനങ്ങള്‍ക്കുള്ള ഇടപാടുകള്‍ക്ക് ഇതു ബാധകമല്ല. മൊബൈല്‍ റീചാര്‍ജ്, പാചകവാതക സിലിണ്ടര്‍ വാങ്ങല്‍, വൈദ്യുതി, വെള്ളം എന്നിവയുടെ ബില്‍ എന്നിവയ്ക്കു പഴയ അഞ്ഞൂറിന്റെ നോട്ട് തുടര്‍ന്നും ഉപയോഗിക്കാം.
https://www.facebook.com/Malayalivartha



























