ഹൈദരാബാദില്‍ ആറുനില കെട്ടിടം തകര്‍ന്ന് രണ്ടുപേര്‍ മരിച്ചു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

ഹൈദരാബാദിലെ നാനക് രാംഗുഡയില്‍ ആറുനില കെട്ടിടം തകര്‍ന്ന് രണ്ടുപേര്‍ മരിച്ചു. കുടുതല്‍ പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുണ്ട്. വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് അപകടം. . ഒരു കുട്ടിയടക്കം രണ്ടുപേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. പത്തോളം പേര്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണു സംശയം.
അടുത്തിടെ നിര്‍മാണം പൂര്‍ത്തിയായ ഈ കെട്ടിടത്തില്‍ അപകടം നടക്കുന്ന സമയത്ത് പത്തു കുടുംബങ്ങളാണ്താമസിച്ചിരുന്നത്. ടൈല്‍സ്, പ്ലബിംഗ് എന്നിവയുടെ പണി കൂടി കെട്ടിടത്തില്‍ പൂര്‍ത്തീകരിക്കാനുണ്ടായിരുന്നു. ഇതിനായുള്ള തൊഴിലാളികളുടെയും വാച്ച്മാന്റെയും കുടുംബങ്ങളാണ് അപകടത്തില്‍പെട്ടത്. ദേശീയ ദുരന്തനിവാരണ സേനയുടെ കീഴില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha



























