Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

മരണംവരെ ഏകാധിപതിയെപ്പോലെ ഭരണം :പറഞ്ഞാല്‍ തീരില്ല ജയലളിതയുടെ പ്രതികാരങ്ങള്‍

09 DECEMBER 2016 11:10 AM IST
മലയാളി വാര്‍ത്ത

മനസ്സില്‍ പകയും പ്രതികാരവും തോന്നിയാല്‍ അവരെ എന്തും ചെയ്യാന്‍ തോന്നിക്കുന്ന ഒരു മനസ്സിനുടമകൂടിയായിരുന്നു ജയലളിത. ആ പകയുടെ മാധുര്യം നുകര്‍ന്ന നിരവധിപ്പേരുണ്ട് തമിഴ്‌നാട്ടില്‍. അതില്‍പ്രധാനമായിരുന്നു കരുണാനിധിയുടെ അറസ്റ്റ്. പോലീസിനെക്കൊണ്ട് കരുണാനിധിയെ തൂക്കിയെടുത്തന്ന് ജയിലിലടക്കുകയായിരുന്നു. അന്ന് തമിഴകം ഞെട്ടിയവാര്‍ത്തയായിരുന്നത്. കര്‍ണ്ണാടകയില്‍ ജനിച്ച് തമിഴ്‌നാടിന്റെ പുരട്ചി തലവി(വിപ്ലവ നായിക)യായി മാറിയ ജയലളിതയുടെ കഥ തമിഴ്‌നാട് ചരിത്രത്തിലെ ഒരേടാണ്. സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് ചുവടുമാറിയെത്തി ഇന്ന് കാണുന്ന തമിഴ് മക്കളുടെ 'അമ്മ'യിലേക്ക് ജയലളിത എത്തിയിട്ടുണ്ടെങ്കില്‍ അവിടെ അസാധാരണമായ പല കഥകളുണ്ടായിരുന്നിരിക്കണം. മത്സരത്തിന്റേയും ചതിയുടേയും രാഷ്ട്രീയലോകത്ത് പയറ്റിനിന്നപ്പോള്‍ അവര്‍ക്ക് നേരെയും പല പകകളുടേയും പ്രതികാരത്തിന്റേയും ആരോപണങ്ങള്‍ നീണ്ടു.
നല്ല ഭരണാധികാരിയായി ജനങ്ങള്‍ മുദ്രകുത്തിയപ്പോള്‍ അവരില്‍ വലിയൊരു ഏകാധിപത്യ പ്രവണത വളര്‍ന്നു. എതിര്‍ക്കുന്നവരെ ആക്രമിച്ചു. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയും ശാരീരികമായി ആക്രമിച്ചും പകപോക്കി. ജയലളിതയുടെ പ്രതികാരങ്ങള്‍ മനസ്സിലാക്കിയ പലരും അവര്‍ക്കുനേരെ ആരോപങ്ങളുന്നയിച്ചു. അതില്‍ പ്രധാനപ്പെട്ട പ്രതികാരത്തിലൊന്നായിരുന്നു 1992ല്‍ വ്യവസായ സെക്രട്ടറിയായിരുന്ന ചന്ദ്രലേഖയോടുള്ള ജയലളിതയുടെ ക്രൂര

ത.
അതൊരു ആസിഡാക്രമണങ്ങളായിരുന്നു. ആദ്യകാലത്ത് ജയലളിതയുടെ മന:സാക്ഷി സൂക്ഷിപ്പുകാരിയായിരുന്നു ചന്ദ്രലേഖ. ഒരു പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ജയലളിതയുടെ തീരുമാനത്തെ എതിര്‍ത്ത ചന്ദ്രലേഖക്ക് പിന്നീട് നേരിട്ടത് ക്രൂരമായ ആക്രമണമായിരുന്നു. ഇരുവരും തമ്മിലുള്ള തര്‍ക്കം അവസാനം സൗന്ദര്യം വരെയെത്തി. സൗന്ദര്യമാണ് മുഖ്യമാന്ത്രിയാകാനുള്ള യോഗ്യതയെങ്കില്‍ അത് തനിക്കുമുണ്ടെന്ന് ചന്ദ്രലേഖ വാദിച്ചു. പിന്നീട് ചന്ദ്രലേഖക്ക് ആസിഡ് ബള്‍ബാക്രമണം ഉണ്ടാവുകയായിരുന്നു. മുംബൈയില്‍ നിന്നെത്തിയ ഒരു വാടക ഗുണ്ട സുര്‍ലയാണ് ആക്രമണം നടത്തിയത്. സുബ്രഹ്മണ്യം സ്വാമിയെ കൂട്ടുപിടിച്ച് ചന്ദ്രലേഖ സുപ്രീംകോടതിവരെ കേസ് നടത്തിയെങ്കിലും സംഭവത്തിനു പിന്നിലെ ഗൂഢാലോചന കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. സിബിഐ അന്വേഷണമുണ്ടായിട്ടും കാര്യമുണ്ടാവുകയും ചെയ്തില്ല. പിന്നീട് വിചാരണത്തടവുകാരനായ സുര്‍ല മരിക്കുകയായിരുന്നു. അങ്ങനെ ആ കേസ് എവിടെയുമെത്താതെ ഇല്ലാതായി.
ജയലളിത കരണത്തടിച്ചുവെന്ന് ആരോപിച്ച് എഐഎഡിഎംകെ എംപി ശശികല പുഷ്പയും രംഗത്തെത്തിയിരുന്നു. ആരോപണം ഉന്നയിച്ചത് രാജ്യസഭയിലായിരുന്നു. ഇതിനെതുടര്‍ന്ന് ശശികലയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. എന്നാല്‍ രാജ്യസഭാംഗത്വം രാജിവെക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും ശശികല തയ്യാറായില്ല. മുന്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ടിഎന്‍ ശേഷനെതിരേയും ജയലളിതയുടെ പകപോക്കലുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് സുതാര്യമായി നടത്തണമെന്നാവശ്യപ്പെട്ട അദ്ദേഹത്തിന് താമസിക്കാന്‍ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ് നല്‍കാന്‍ ജയലളിത തയ്യാറായില്ലെന്നും പിന്നീട് അദ്ദേഹം താമസിച്ച ഹോട്ടല്‍ ഗുണ്ടകളെത്തി തല്ലിത്തകര്‍ത്തെന്നും കഥകളു

ണ്ട്.
തനിക്കെതിരെ വിധി പ്രഖ്യാപിച്ച ജസ്റ്റിസ് എആര്‍ ലക്ഷമണനോടും ജയലളിത പക വീട്ടി. അദ്ദേഹത്തിന്റെ മരുമകന്‍ സഞ്ചരിച്ച കാറില്‍ കഞ്ചാവ് വെച്ച് കള്ളക്കേസില്‍ കുടുക്കി. ജസ്റ്റിസ് ശ്രീനിവാസന്റെ വീടിന് നേരേയും ഗുണ്ടാ ആക്രമണം നടത്തിയിട്ടുണ്ട് അവര്‍. സംഗീത സംവിധായകന്‍ ഇളയരാജയുടെ സഹോദരന്റെ ഫാം ഹൗസ് കിട്ടുന്നതിന് ജയലളിത നിരവധി ശ്രമങ്ങള്‍ നടത്തി. ഒടുവില്‍ താല്‍പ്പര്യമില്ലാതിരുന്നിട്ടും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി അദ്ദേഹം ഫാം ഹൗസ് വെറും 13.1ലക്ഷം രൂപക്ക് ജയലളിതക്ക് നല്‍കുകയായിരു

ന്നു.
ജയലളിതക്കെതിരെ പ്രസംഗിച്ചതിന് പി ചിദംബരത്തിനേയും എംഎല്‍എമാരേയും റോഡില്‍ തടഞ്ഞുനിര്‍ത്തി ജയയുടെ ഗുണ്ടകള്‍ ആക്രമിച്ച സംഭവങ്ങള്‍ വേറെയാണ്. ഇതു കൂടാതെ ഗുണ്ടകളെ അടിച്ചമര്‍ത്താനുള്ള എന്‍കൗണ്ടര്‍ കൊലപാതകങ്ങള്‍ മുതലിങ്ങോട്ട് അവരുടെ പ്രതികാരത്തിന്റെ ചരിത്രം വളരെ വലിയതാണെന്നതില്‍ തര്‍ക്കമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളസർക്കാർ സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരി​ഗണനയിൽ...  (15 minutes ago)

സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് ഇന്ന് തുടക്കമാകുന്നു....  (29 minutes ago)

സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശ ( ഇഎസ്എ) പട്ടികയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍  (40 minutes ago)

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (1 hour ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (2 hours ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (2 hours ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (3 hours ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (3 hours ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (4 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (4 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (4 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (4 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (5 hours ago)

Malayali Vartha Recommends