മഹാരാഷ്ട്രയില്‍ എടിഎം ക്യുവിലേക്കു കാര്‍ ഇടിച്ചുകയറി; 15 പേര്‍ക്കു പരിക്ക്

മഹാരാഷ്ട്രയില്‍ എടിഎമ്മിനുമുന്നില്‍ വരിനിന്നവര്‍ക്കിടയിലേക്കു കാര്‍ ഇടിച്ചു കയറി 15 പേര്‍ക്കു പരിക്ക്. സോലാപുര്‍-ബിജാപുര്‍ റോഡിലെ അടര്‍നഗര്‍ എടിഎമ്മിനു മുന്നില്‍ രാവിലെ 11-നായിരുന്നു അപകടം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ മുന്നു പേരുടെ നില ഗുരുതരമാണെന്നാണു റിപ്പോര്‍ട്ട്.
കാര്‍ ഓടിച്ചിരുന്നയാള്‍ മദ്യപിച്ചിരുന്നതായാണ് സൂചന. അപകടമുണ്ടാക്കിയ ഇയാളെ നാട്ടുകാര്‍ മര്‍ദിച്ചു. പിന്നീട് പോലീസിനു കൈമാറി.
https://www.facebook.com/Malayalivartha



























