വിശ്വാസ വഞ്ചന ആരോപിച്ച് ലിവിങ് ടുഗെതര്‍ പങ്കാളിയെ കൊലപ്പെടുത്തി

ഡല്‍ഹിയില്‍ വിശ്വാസ വഞ്ചന ആരോപിച്ച് ലിവിങ് ടുഗെതര്‍ പങ്കാളിയായ സ്ത്രീയെ നാല്‍പ്പത്തിയെട്ടുകാരന്‍ കൊലപ്പെടുത്തി. ഡല്‍ഹിയിലാണ് സംഭവം. കൊലപ്പെടുത്തിയ ശേഷം മൃതദേഹം മുറിച്ച് വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിച്ചതായി പോലീസ് അറിയിച്ചു. അസ്താ കുഞ്ച് പാര്‍ക്കില്‍നിന്നാണ് പ്രതിയായ ബല്‍റാമിനെ പിടികൂടിയത്.
എട്ടുവര്‍ഷമായി തമിഴ്‌നാട്ടുകാരിയായ അനാര്‍ക്കലിയും ബല്‍റാമും ഒന്നിച്ചാണ് താമസിക്കുന്നത്. എന്നാല്‍ അനാര്‍ക്കലിക്ക് മറ്റൊരാളുമായി വഴിവിട്ട ബന്ധമുള്ളതായി ബല്‍റാം സംശയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരിച്ചെന്ന് ഉറപ്പായതിനെ തുടര്‍ന്ന് മൃതദേഹം രണ്ടായി മുറിച്ചു. ഒരു ഭാഗം ഓടയിലും അടുത്തത് മറ്റൊരിടത്തും ഉപേക്ഷിച്ചു.
ഇക്കഴിഞ്ഞ മൂന്നാം തീയതി രാവിലെ കാലില്ലാത്ത നിലയില്‍ ശരീരം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതായി ഫോണ്‍ സന്ദേശം ലഭിച്ചിരുന്നു. പിറ്റേദിവസം ശരീരത്തിന്റെ ബാക്കിയുള്ള ഭാഗങ്ങളും ശ്രീനിവാസ് പുരിയിലെ ഓടയില്‍നിന്നു ലഭിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് അനാര്‍ക്കലിയാണ് കൊല്ലപ്പെട്ടതെന്നു തിരിച്ചറിഞ്ഞത്.
https://www.facebook.com/Malayalivartha



























