ജയലളിതയ്ക്ക് പ്രസാദം നല്‍കി ശ്രദ്ധനേടിയ വ്യവസായിയുടെ വീട്ടില്‍ റെയ്ഡ്; 106 കോടി, 127 കിലോ സ്വര്‍ണ്ണം... പുതിയ നോട്ട് 10 കോടി

ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ തിരുപ്പതിയിലെ പ്രസാദവുമായി എത്തി ശ്രദ്ധ നേടിയിരുന്ന ശേഖര്‍ റെഡ്ഡിയുടെ വീട്ടിലെ റെയ്ഡില്‍ വന്‍ സമ്പാദ്യം കണ്ടെത്തി. വ്യവസായികളായ ശ്രീനിവാസ റെഡ്ഡി, ശേഖര്‍ റെഡ്ഡി, പ്രേം എന്നിവരുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത കോടി കണക്കിന് സ്വത്തുക്കള്‍ കണ്ടു കെട്ടി. പണമായി 106 കോടി, 127 കിലോ സ്വര്‍ണ്ണം എന്നിവയില്‍ 10 കോടി രൂപ പുതിയ 2000 ത്തിന്റെ നോട്ടുകളാണെന്നത് ഉദ്യോഗസ്ഥരെ വരെ ഞെട്ടിച്ചിരിക്കുകയാണ്.
മണല്‍ വില്‍പ്പനയ്ക്ക് പെര്‍മിറ്റുള്ള ശ്രീനവാസ റെഡ്ഡി വര്‍ഷങ്ങളായി സര്‍ക്കാര്‍ കരാറുകാരനാണ്. ശേഖര്‍ റെഡ്ഡി തിരുപ്പതി ദേവസ്ഥാനം അംഗവുമാണ്. രാഷ്ട്രീയ നേതാക്കളുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന ഇവരുടെ എല്ലാ ഇടപാടുകളും ആദായനികുതി വകുപ്പ് വിശദമായി അന്വേഷിക്കുകയാണ്.
60 ഉദ്യോഗസ്ഥരാണ് പരിശോധനയില്‍ ഏര്‍പ്പെട്ടിരുന്നത്. പിടിച്ചെടുത്തവയില്‍ 70 കിലോ സ്വര്‍ണ്ണവും തേനാംപ്പേട്ടിയിലെ വീട്ടില്‍ ഏജന്റുമാരുടെ പേരിലാണ് സൂക്ഷിച്ചിരുന്നത്. റെഡ്ഡിയെ നികുതി വെട്ടിക്കാനും പുതിയ 2000 രൂപ നോട്ടുകള്‍ നല്‍കി സഹായിച്ച ബാങ്ക് ജീവനക്കാരും നിരീക്ഷണത്തിലാണ്.
https://www.facebook.com/Malayalivartha



























