Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

വ്യോമസേനാ മുന്‍മേധാവി എസ്.പി ത്യാഗിയെ സി ബി ഐ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു

10 DECEMBER 2016 05:38 PM IST
മലയാളി വാര്‍ത്ത

അഗസ്റ്റവെസ്റ്റ്‌ലാന്‍ഡ് കോപ്ടര്‍ അഴിമതിക്കേസില്‍ അറസ്റ്റിലായ വ്യോമസേന മുന്‍ മേധാവി എസ്.പി. ത്യാഗി ഉള്‍പ്പെടെ മൂന്നു പേരെയും ഡിസംബര്‍ 14 വരെ സി ബി ഐ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു. പ്രതികളെ ഡിസംബര്‍ 14ന് ഹാജരാക്കണമെന്ന് പട്യാല കോടതി ഉത്തരവിട്ടു. 3546 കോടി രൂപയുടെ വി വി ഐ പി കോപ്റ്റര്‍ ഇടപാടിലെ ക്രമക്കേടിന് പിന്നില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ ഓഫീസാണെന്ന് ത്യാഗി കോടതിയില്‍ ആരോപിച്ചു.

വിവാദ കോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് ഇന്നലെയാണ് ത്യാഗിയെയും മറ്റ് മൂന്ന് പേരെയും സി ബി ഐ അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെയാണ് പട്യാല കോടതില്‍ ഹാജരാക്കിയത്. ത്യാഗിയുടെ ബന്ധു സഞ്ജീവ് ത്യാഗി, ഇവരുടെ അഭിഭാഷകന്‍ ഗൗതം ഖേതാന്‍ എന്നിവരാണ് അറസ്റ്റിലായ മറ്റു രണ്ടുപേര്‍. 

ചരിത്രത്തിലാദ്യമായാണ് മുന്‍ സേനാമേധാവി കോഴക്കേസില്‍ പിടിയിലാകുന്നത്. ഇറ്റാലിയന്‍ കമ്പനി അഗസ്റ്റവെസ്റ്റലാന്‍ഡില്‍നിന്ന് 12 വി.വി.ഐ.പി ഹെലികോപ്ടറുകള്‍ വാങ്ങാനുള്ള 3546 കോടി രൂപയുടെ കരാറില്‍ ത്യാഗിയും മറ്റും ഇടനിലക്കാരില്‍നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് കേസ്. ഇന്ത്യന്‍ സര്‍ക്കാറിന്റെ കരാര്‍ ലഭിക്കാന്‍ കോഴ നല്‍കിയെന്ന കാര്യം മറ്റൊരു കേസിന്റെ അന്വേഷണത്തിനിടെ ഇറ്റാലിയന്‍ അന്വേഷണ ഏജന്‍സി മുമ്പാകെ ഇടനിലക്കാര്‍ വെളിപ്പെടുത്തിയതോടെയാണ് വലിയ അഴിമതിക്കഥ പുറത്തുവന്നതും പിന്നീട് സി.ബി.ഐ അന്വേഷണം ആരംഭിച്ചതും. കരാര്‍ നേടാന്‍ ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ നേതൃത്വത്തിനും കോഴ നല്‍കിയെന്നാണ് ഇടനിലക്കാര്‍ വെളിപ്പെടുത്തിയത്. നാലു വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇപ്പോള്‍ ആദ്യ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. 

രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവര്‍ക്ക് സഞ്ചരിക്കാനായി 12 ഹെലികോപ്ടര്‍ വാങ്ങാനുള്ളതായിരുന്നു കരാര്‍. 6000 അടി ഉയരത്തില്‍ പറക്കല്‍ശേഷി ഉണ്ടാകണമെന്ന സാങ്കേതിക നിബന്ധന ഇടപാട് നടക്കുന്ന സമയത്ത് വ്യോമസേന മേധാവിയായിരുന്ന എസ്.പി. ത്യാഗി ഇടപെട്ട് 4500 അടിയായി കുറച്ച് അഗസ്റ്റവെസ്റ്റ്‌ലാന്‍ഡിന് കരാര്‍ കിട്ടാന്‍ വഴിയൊരുക്കിയെന്നാണ് സി.ബി.ഐ അന്വേഷണത്തില്‍ കണ്ടെത്തിയത്. തീരുമാനം ഒറ്റക്കല്ലെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കൂട്ടായി കൈക്കൊണ്ടതാണെന്നുമാണ് നേരത്തേ ചോദ്യംചെയ്തപ്പോള്‍ എസ്.പി. ത്യാഗി നല്‍കിയ വിശദീകരണം.  

എന്നാല്‍, അഗസ്റ്റവെസ്റ്റ്‌ലാന്‍ഡ് കമ്പനിയുടെ ഇടനിലക്കാരുമായി എസ്.പി. ത്യാഗിയും ബന്ധുക്കളായ സഞ്ജീവ് ത്യാഗി, രാജീവ് ത്യാഗി തുടങ്ങിയവരും പലകുറി കൂടിക്കാഴ്ച നടത്തിയെന്നും കോഴപ്പണം കൈപ്പറ്റിയതിന് തെളിവുണ്ടെന്നും സി.ബി.ഐ പറയുന്നു. കരാര്‍ തുകയുടെ 12 ശതമാനം വരുന്ന കോഴപ്പണം തുനീഷ്യന്‍ കമ്പനിയില്‍നിന്ന് മൊറീഷ്യസ് വഴി ഇന്ത്യയില്‍ ത്യാഗിയുടെ ബന്ധുക്കളിലേക്ക് എത്തിയെന്നും സി.ബി.ഐ അന്വേഷണത്തില്‍ ബോധ്യമായിട്ടുണ്ട്. എസ്.പി. ത്യാഗിയും ബന്ധുക്കളും, ഇറ്റാലിയന്‍ കമ്പനിയുടെ ഇടനിലക്കാരായ ക്രിസ്റ്റ്യന്‍ മിഷല്‍, ഗ്വിഡോ ഹാഷ്‌കെ, കാര്‍ലെ ജെറോസ തുടങ്ങി 18 പേരാണ് സി.ബി.ഐയുടെ കേസില്‍ പ്രതിസ്ഥാനത്തുള്ളത്. ശശീന്ദ്രപാല്‍ ത്യാഗി എന്ന എസ്.പി. ത്യാഗി 200507 കാലത്താണ് നാവികസേനയിലെ എയര്‍ സ്റ്റാഫ് മേധാവിയായി പ്രവര്‍ത്തിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളസർക്കാർ സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരി​ഗണനയിൽ...  (46 minutes ago)

സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് ഇന്ന് തുടക്കമാകുന്നു....  (1 hour ago)

സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശ ( ഇഎസ്എ) പട്ടികയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍  (1 hour ago)

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (1 hour ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (3 hours ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (3 hours ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (3 hours ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (4 hours ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (4 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (4 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (5 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (5 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (5 hours ago)

Malayali Vartha Recommends