ഭാരതരത്‌ന പുരസ്‌കാരം ജയലളിതയ്ക്ക് നല്‍കണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന പുരസ്‌കാരം അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയ്ക്ക് നല്‍കണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. പാര്‍ലമെന്റിനുള്ളില്‍ ജയലളിതയുടെ പ്രതിമ സ്ഥാപിക്കണമെന്നും തമിഴ്‌നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ ഉടന്‍തന്നെ കേന്ദ്ര സര്‍ക്കാരിനുമുന്നില്‍ ഉന്നയിക്കും. ജയലളിതയുടെ പിന്‍ഗാമി പനീര്‍സെല്‍വത്തിന്റെ അധ്യക്ഷതയില്‍ തമിഴ്‌നാട് സെക്രട്ടേറിയറ്റില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്.
15 കോടി രൂപ മുടക്കില്‍ ജയലളിതയ്ക്ക് തമിഴ്‌നാട്ടില്‍ സ്മാരകം പണിയാനും തീരുമാനിച്ചിട്ടുണ്ട്. ജയലളിത അന്ത്യവിശ്രമം കൊള്ളുന്ന മറീനാ ബീച്ചിലെ എംജിആര്‍ സ്മാരകത്തിന്റെ പേരു മാറ്റുന്ന കാര്യവും പരിഗണനയിലുണ്ട്.
https://www.facebook.com/Malayalivartha



























