ശശികല നയിച്ചാല്‍ മതിയെന്ന് എഐഎഡിഎംകെ

എഐഎഡിഎംകെയുടെ നേതൃത്വം ഏറ്റെടുക്കണമെന്ന് അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികലയോട് പാര്‍ട്ടിയുടെ പ്രമുഖ നേതാക്കള്‍ ആവശ്യപ്പെട്ടു. ഔദ്യോഗിക ട്വിറ്ററിലൂടെയാണ് വിവരം പുറത്തുവിട്ടത്. ജയാ ടിവിയും ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തു.
പോയസ് ഗാര്‍ഡനിലെ വസതിയിലെത്തിയാണ് പാര്‍ട്ടി നേതാക്കള്‍ ഈ ആവശ്യം ഉന്നയിച്ചത്. ജയലളിതയെപ്പോലെ ശശികലയും പാര്‍ട്ടിയെ നയിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. പ്രിസീഡിയം ചെയര്‍മാന്‍ ഇ മധുസൂദനന്‍, മുതിര്‍ന്ന നേതാവ് കെ എ സെങ്കോട്ടയ്യന്‍, ചെന്നൈ മുന്‍ മേയര്‍ സൈദ എസ് ദുരൈസാമി എന്നിവര്‍ ഉള്‍പ്പെടെ പ്രമുഖ നേതാക്കള്‍ ശശികലയുമായി ചര്‍ച്ച നടത്തി.
https://www.facebook.com/Malayalivartha



























